എഡിറ്റര്‍
എഡിറ്റര്‍
ഊഹാപോഹങ്ങള്‍ക്ക് വിട, സൗദിയില്‍ ആശ്രിത ലെവി നിലവില്‍
എഡിറ്റര്‍
Saturday 8th July 2017 11:05am

റിയാദ് :ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക് വിട നല്‍കി സൗദിയില്‍ കഴിയുന്ന വിദേശികളുടെ ആശ്രിതര്‍ക് ലെവി നിലവില്‍ വന്നു.ജൂലൈ 1 മുതല്‍ ഇഖാമ പുതുക്കുന്നതിന് മുന്‍പോ റി എന്‍ട്രി വിസ ലഭിക്കുന്നതിനോ മുന്പായി ലെവി അടച്ചിരിക്കണം.

ഒരോ ആശ്രിതര്‍ക്കും മാസം 100 രൂപയാണ് ലെവിയായി തീരുമാനിച്ചിരിക്കുന്നത്. 2018 ല്‍ ഇതു 200 റിയാലും 2019 ല്‍ 300 ഉം ആകും.എണ്ണയിതര വരുമാനത്തിനായുള്ള ബട്‌ജെറ്റ് നിര്‍ദേശങ്ങളില്‍ പെട്ട ലെവി പ്രവാസി കുടുംബങ്ങളുടെ ഇപ്പോഴത്തെ നിലനില്‍പ്പിനെ ബാധിക്കും.

പലരും കുടുംബത്തെ നാട്ടിലേക്കു അയച്ചു തുടങ്ങി. ഇതിനിടക്ക് ആശ്രിത ലെവി ഇല്ല എന്ന രീതിയില്‍ ഉള്ള സന്ദേശങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജവാസാത് അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട് ;ഷിബു ഉസ്മാന്‍, റിയാദ്

Advertisement