എഡിറ്റര്‍
എഡിറ്റര്‍
സൗന്ദര്യം കൂടിയതിന് സൗദി പുറത്താക്കിയത് അനുഗ്രഹമായെന്ന് യു.എ.ഇ സുന്ദരന്‍
എഡിറ്റര്‍
Monday 3rd June 2013 12:30am

saudi-men

ഉര്‍വ്വശീ ശാപം ഉപകാരം എന്ന പോലെയാണ് യു എ ഇ പൗരനായ ഒമര്‍ ബോര്‍ക്കാന്‍ അല്‍ ഗലയുടെ കാര്യം. സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ സ്ത്രീകള്‍ വഴി തെറ്റുമെന്നു പേടിച്ച് സൗദി നാടുകടത്തിയ ശേഷം സ്വപ്‌നതുല്യമായ ജീവിതമാണ് ഈ ചെറുപ്പക്കാരന് ലഭിച്ചത്.

അബുദാബിയിലെ 23 കാരനായ ഈ സുന്ദരന് ഇപ്പോള്‍ ലോകം ചുറ്റി സഞ്ചരിക്കുകയാണ് പ്രധാന പരിപാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇദ്ദേഹത്തിന്റെ പല ഓഫറുകളും ലഭിച്ചു കൊണ്ടിരിക്കുകയാണ്.

Ads By Google

ഇപ്പോള്‍ ഒരു വനിതാ സംഘടനയുടെ കലണ്ടര്‍ ഷൂട്ടില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒമര്‍ ഇതിനകം 51 എന്ന പേരുള്ള ഒരു ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചു കഴിഞ്ഞു.

ഒമറിന്റെ ഫേസ്ബുക്ക് പേജുകളില്‍ ആയിരക്കണക്കിന് മെസ്സേജുകളാണ് നിത്യേനയെന്നോണം വന്നുകൊണ്ടിരിക്കുന്നത്. ഇതിനേക്കാളുമൊക്കെ ഉപരിയായി തന്നെ സ്‌നേഹിക്കുന്ന ഒരു കോടീശ്വരി  മെഴ്‌സിഡസ് ഏ55 ഫ്രീയായി തന്ന കാര്യവും ഒമര്‍ വെളിപ്പെടുത്തുന്നു.

താനിത് വരെ കാണാത്ത ഒരു സ്ത്രീയാണ് അവര്‍. കാര്‍ തന്റെ വീട്ടുപടിക്കല്‍ എത്തിച്ചതിനു ശേഷം ഒപ്പിട്ടു വാങ്ങിക്കോളാന്‍ ആണ് അവര്‍ പറഞ്ഞത്. എല്ലാത്തിനും ദൈവത്തോട് നന്ദിയുണ്ടെന്നും താന്‍ ആഗ്രഹിക്കാത്തത്ര സൗഭാഗ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഒമര്‍ പറയുന്നു.

രണ്ട് മാസം മുന്‍പ് യു.എ.ഇയുടെ പ്രതിനിധികളായ മൂന്നു പേരും സൗദിയിലെ വര്‍ഷം തോറുമുളള സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

പരിപാടിക്കിടെ ഇവര്‍ പരമ്പരാഗത ഗാനങ്ങള്‍ക്ക് പകരം പ്രേമ ഗാനങ്ങള്‍ പാടി. ഇത് മതകാര്യ പോലീസിന്റ് ശ്രദ്ദയില്‍പ്പെടുകയും അത് തടയുകയും ചെയ്തതു. ഇത് ചോദ്യം ചെയ്ത ഇവരെ പരിപാടിയില്‍ നിന്നും പോലീസ് ഇറക്കിവിടുകയായിരുന്നു.

അതിന് ശേഷം വന്ന പത്രക്കാരോട് അവര്‍ക്ക് ആകര്‍ഷകത്വം കൂടുതലാണെന്നായിരുന്നു പോലീസ് പറഞ്ഞ്.

എന്നാല്‍ തുടുത്ത ചുണ്ടുകളും നീള്‍മിഴികളും വിരിഞ്ഞ മാറുമുള്ള ഇവരെക്കണ്ട് സൗദിയിലെ സ്ത്രീകള്‍ പ്രലോഭിതരായാലോ എന്ന ഭയമാണ് ഇവരെ പുറത്താക്കാന്‍ കാരണമെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍.

Advertisement