എഡിറ്റര്‍
എഡിറ്റര്‍
ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ സൗദി വനിതകളും
എഡിറ്റര്‍
Monday 25th June 2012 10:51am

ലണ്ടന്‍ : സൗദിയുടെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സില്‍ സ്ത്രീകള്‍ മത്സരിക്കും. സ്ത്രീകള്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതിന് ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.

ലിംഗവിവേചനം നിലനില്‍ക്കുന്ന സൗദിയില്‍ സ്ത്രീകള്‍ക്ക് ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്ത്രീകളെ മത്സരിപ്പിക്കാത്തതിന്റെ പേരില്‍ സൗദിയെത്തന്നെ ഒളിമ്പിക്‌സില്‍ നിന്ന് പുറത്താക്കുമെന്ന സാഹചര്യം വന്നതിനെ തുടര്‍ന്നാണ് വനിതകളെ മത്സരിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്.

2009 ലാണ് സ്ത്രീകളെ കായിക മത്സരങ്ങളില്‍ നിന്നും വിലക്കികൊണ്ടുള്ള ഉത്തരവ് സൗദിയില്‍ നിലവില്‍ വരുന്നത്. വനിതകളെ മുന്‍നിരയില്‍ നിന്ന് നീക്കം ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് ആഗോള തലത്തില്‍ നിന്നും രാജ്യം നേരിടേണ്ടി വന്നിരുന്നു.

സൗദിയുടെ പുതിയ തീരുമാനം രാജ്യത്ത് വീണ്ടും സ്ത്രീ 
പ്രാതിനിധ്യം തിരിച്ചുകൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് രാജ്യത്തെ സ്ത്രീകളും സ്ത്രീപക്ഷവാദികളും.

Advertisement