എഡിറ്റര്‍
എഡിറ്റര്‍
മുന്നില്‍ നടന്നതിന്, പാദസരം ധരിച്ചതിന്, ആട്ടിന്‍തല കാണാതായതിന്; സൗദിയിലെ ‘രസകരമായ’ മൊഴിചൊല്ലലുകള്‍ ഇങ്ങനെ
എഡിറ്റര്‍
Tuesday 22nd August 2017 9:15am

 

ദുബൈ: നിസ്സാര കാര്യങ്ങള്‍ക്ക് വരെ വിവാഹമോചനങ്ങള്‍ നടക്കുന്നത് ഇപ്പോള്‍ ലോകത്ത് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവദമ്പതികളുടെ നിരവധി വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അടുത്തകാലത്തായി സൗദിയില്‍ നിന്നും പുറത്ത് വരുന്ന വിവാഹമോചന വാര്‍ത്തകള്‍ തികച്ചും നിസ്സാരമായ കാരണങ്ങള്‍ കൊണ്ടാണ്.

കഴിഞ്ഞ ദിവസം സൗദി പൗരനായ യുവാവ് ഭാര്യയെ മൊഴിചൊല്ലിയത് തന്നെക്കാള്‍ മുമ്പേ നടന്നുവെന്ന ‘കുറ്റത്തിനാണ്’ നിരവധി തവണ വിലക്കിയിട്ടും ഭാര്യ തന്നെക്കാള്‍ മുന്നേ നടന്നതാണ് ഇയാളെ ചൊടിപ്പിച്ചത്. നടക്കുമ്പോള്‍ എപ്പോഴും തന്നേക്കാള്‍ ഒരുപടി പിറകില്‍ നടക്കണമെന്ന ഇയാള്‍ ഭാര്യക്ക് ഉപദേശം നല്‍കിയിരുന്നെന്നാണ് സൗദി പത്രമായ ‘അല്‍ വതന്‍’ റിപ്പോര്‍ട്ട ചെയ്യുന്നത്.


Dont miss: ‘ക്ഷമയ്ക്ക് പരിധിയുണ്ട്’; പാകിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്; ശക്തമായി തിരിച്ചടിക്കും; സൈനിക സഹകരണം സാധ്യമല്ലെന്നും ട്രംപ്


മറ്റൊരു യുവദമ്പതികളുടെ ജീവിതത്തില്‍ വില്ലനായത് ആട്ടിന്റെ തലയാണ്. ആട്ടിറച്ചിക്കറിയില്‍ ആടിന്റെ തല ഇടാന്‍ മറന്നതിനാണ് ഈ സൗദി യുവാവ് ഭാര്യയെ മൊഴി ചൊല്ലിയത്.

സുഹൃത്തുകള്‍ക്ക് നല്‍കിയ വിരുന്നു സല്‍ക്കാരത്തിലെ പ്രധാന വിഭവമാണ് ഇതെന്നായിരുന്നു വിവാഹമോചനത്തിനായി ഇയാള്‍ പറഞ്ഞ കാരണം. അതിഥികള്‍ പോയ ശേഷം ഭര്‍ത്താവ് ആട്ടിന്‍ തല ഇടാന്‍ മറന്നതിനെ ചൊല്ലി തന്നെ കുറ്റപ്പെടുത്തിയെന്ന് യുവതിയും പറയുന്നു.

ഹണിമൂണ്‍ സമയത്ത് പാദസരം ധരിച്ച ‘കുറ്റത്തി’നായിരുന്നു മറ്റൊരു യുവദമ്പതികളുടെ വിവാഹമോചനം. രാജ്യത്ത് കുറഞ്ഞ കാലയളവില്‍ വളരെയധികം വിവാഹമോചനങ്ങളാണ് നടക്കുന്നതെന്ന് വിവാഹങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന ഹുമൂദ് അല്‍ ഷിമാരി പറഞ്ഞു.

Advertisement