എഡിറ്റര്‍
എഡിറ്റര്‍
യു.എസ് ടെലിവിഷനുകളില്‍ 138000 ഡോളര്‍ ചിലവഴിച്ച് ഖത്തര്‍ വിരുദ്ധ പരസ്യം: പിന്നില്‍ സൗദി ലോബിയെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 26th July 2017 10:27am

വാഷിങ്ടണ്‍: ഖത്തറിനെതിരെ ടെലിവിഷന്‍ പരസ്യ കാമ്പെയ്‌ന് യു.എസിലെ സൗദി ലോബി തുടക്കമിട്ടതായി റിപ്പോര്‍ട്ട്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഏഴ് ടി.വി പരസ്യങ്ങള്‍ക്ക് 138000 ഡോളര്‍ ചിലവഴിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.

സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫേയേഴ്‌സ് കമ്മിറ്റിയാണ് ഈ ടി.വി സ്‌പോട്ടുകള്‍ വാങ്ങിയിരിക്കുന്നത്.

ഖത്തര്‍ ‘ഭീകരവാദം’ പിന്തുണയ്ക്കുന്നു എന്നും മേഖലയിലെ അമേരിക്കന്‍ സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് ജൂലൈ 23 മുതല്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ പരസ്യങ്ങളില്‍ ആരോപിക്കുന്നത്.


Don’t Miss: പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്


ഈ പരസ്യങ്ങളില്‍ നാലെണ്ണം ഞായറാഴ്ച രാവിലെ സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത ഇന്റര്‍വ്യൂ പരിപാടികള്‍ക്കൊപ്പമാണ് പ്രദര്‍ശിപ്പിക്കുന്നത്. സണ്‍ഡേ ഷോകളില്‍ ഏറ്റവുമധികം കാണികളുള്ള പരിപാടികളിലൊന്നാണിത്.

120 സെക്കന്റുവരുന്ന ഈ പരസ്യത്തിനായി മാത്രം ചിലവഴിച്ചത് സെക്കന്റിന് 1000ഡോളറാണ്.

മറ്റുമൂന്നു പരസ്യങ്ങള്‍ ബ്രിട്ടീഷ് ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് വേളയിലാണ് എയര്‍ ചെയ്തത്. ഇതിന് ഓരോന്നിനും 6000 ഡോളര്‍ വീതമാണ് ചിലവഴിച്ചത്.

Advertisement