എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ തൊഴില്‍പ്രശ്‌നം: സഹായവുമായി സൗദി രാജാവ് ; 177 കോടി രൂപ അനുവദിച്ചു
എഡിറ്റര്‍
Tuesday 9th August 2016 12:12pm

saudi-news

റിയാദ്: സൗദിയിലെ തൊഴില്‍പ്രശ്‌നത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇടപെടുന്നു.

ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന ശമ്പള കുടിശികയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി 10 കോടി റിയാല്‍ (ഏകദേശം 177.80 കോടി രൂപ) ആണ് അനുവദിച്ചത്.

സൗദിയില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എല്ലാവര്‍ക്കും മുഴുവന്‍ ശമ്പളവും ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്നും തൊഴില്‍മന്ത്രാലയത്തിന് അ്‌ദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശമ്പള കുടിശിക ലഭിക്കാത്ത കേസുകളില്‍ തൊഴിലാളികള്‍ക്കു നിയമസഹായം നല്‍കണമെന്നും ശമ്പളം കൊടുത്തുതീരുംവരെ കമ്പനികളുടെ ബില്ലുകള്‍ പാസാക്കരുതെന്നും തൊഴിലാളികള്‍ക്കു താമസവും ഭക്ഷണവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ട്ുണ്ട്.

തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ ക്രമീകരിക്കണം, ഇതിനു ചെലവാകുന്ന പണം കമ്പനികളില്‍നിന്ന് ഈടാക്കണമെന്നും സൗദി തൊഴില്‍മന്ത്രാലയം ആവശ്യപ്പെട്ടു.

Advertisement