Categories

ഇറാനെ ആക്രമിക്കാന്‍ സൗദി രാജാവ് അമേരിക്കയോട് ആവശ്യപ്പെട്ടു:വിക്കിലീക്‌സ്

ബെര്‍ലിന്‍: അമേരിക്കന്‍ നയതന്ത്ര രഹസ്യവുമായി ബന്ധപ്പെട്ട 2,50,000 രേഖകള്‍ പുറത്ത് വിട്ട് വിക്കി ലീക്‌സ് ലോകത്തെ ഞെട്ടിച്ചു. വിക്കി ലീക്‌സിന്റെ സൈറ്റിനു നേരെ ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായതിനാല്‍ ന്യൂയോര്‍ക്ക് ടൈസ് ഉള്‍പ്പെടയുള്ള അമേരിക്കന്‍ മാധ്യമങ്ങളിലൂടെ വിക്കി ലീക്‌സ് വെബ്‌സൈറ്റ് രേഖകള്‍ പുറത്ത് വിട്ടത്. തീവ്രവാദം, അണ്വായുധം തുടങ്ങിയ വിഷയങ്ങളില്‍ ലോക നേതാക്കളുടെ സുതാര്യമായ അഭിപ്രായങ്ങളടങ്ങുന്ന രേഖകളാണ് വിക്കി ലീക്‌സ് ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെ പുറത്ത് വിട്ടത്.

*ഇറാനെ ആക്രമിക്കാന്‍ സൗദി രാജാവ് അമേരിക്കയോട് ആവശ്യപ്പെട്ടു.
*ഐക്യരാഷ്ട്ര സഭ നേതൃത്വത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി ചോര്‍ത്തണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആവശ്യപ്പെട്ടു.
*ചൈന മറ്റു രാജ്യങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖലകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചു.
*പാകിസ്ഥാന്റെ ആണവ പദ്ധതി ആണവായുധമായി ഉപയോഗിക്കുമെന്ന് 2007 മുതല്‍ അമേരിക്ക ആശങ്കപ്പെടുന്നു.
*പാക് അണ്വായുധം അമേരിക്കക്കും ബ്രിട്ടനും ഭീഷണിയാകുമെന്ന് ഇരു രാജ്യങ്ങളും ഭയപ്പെടുന്നു.
*ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ പ്രധാന സാമ്പത്തിക ശ്രോതസുകള്‍ ഇപ്പോഴും സൗദ്യയിലാണ്.
*ഇറാനെ ആക്രമിക്കാന്‍ മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണ യുഎസ് ആവശ്യപ്പെട്ടു.
*ഐക്യകൊറിയക്കായി ദക്ഷിണ കൊറിയ അമേരിക്കന്‍ സഹായം തേടി.
*ഇറാന്‍ വടക്കന്‍ കൊറിയയില്‍നിന്ന് അണുവായുധങ്ങള്‍ ഉണ്ടാക്കാന്‍ റോക്കറ്റ് സമ്പാദിച്ചു
*അമേരിക്ക നയതന്ത്രപ്രതിനിധികളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തി നടത്തി.

*റഷ്യന്‍ പ്രധാനമന്ത്രി വഌദിമിര്‍ പുടിനും ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ളുസ്‌കോണിയും തമ്മില്‍ അസാധാരണമായ അടുത്ത ബന്ധമുണ്ട്.
*യമനിലെ അല്‍ഖായിദക്കുനേരെ അമേരിക്ക ആക്രമണം നടത്തണമെന്നും ആക്രമണം തങ്ങള്‍ തന്നെ നടത്തിയാതാണെന്ന് പറയാമെന്നും യെമന്‍ പ്രസിഡന്റ്.
തുടങ്ങിയ രേഖകളാണ് രേഖകളാണ് വിക്കി ലീക്‌സ് പുറത്ത് വിട്ടത്.

അതേ സമയം വിക്കി ലീക്‌സ് നടപടിക്കെതിരെ അമേരിക്ക ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അങ്ങേയറ്റം അപകടകരവും ലക്ഷ്യബോധവുമില്ലാത്തതാണെന്നാണ് അമേരിക്കയുടെ വിമര്‍ശനം. സുതാര്യമായ ലോകക്രമത്തിനു വേണ്ടി ശ്രമിക്കുന്ന എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നതാണ് രേഖകള്‍ പുറത്ത് വിട്ട നടപടിയെന്നും അമേരിക്ക പറഞ്ഞു. ഈ നടപടി അമേരിക്കയുടെ സൈനിക നീക്കങ്ങളെയും രാജ്യങ്ങളുമായുള്ള ബന്ധങ്ങളെയും തകിടംമറിക്കും. ഇത് തങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ ജീവന് പോലും ഭീക്ഷണിയാണെന്നും അമേരിക്ക പറഞ്ഞു.

One Response to “ഇറാനെ ആക്രമിക്കാന്‍ സൗദി രാജാവ് അമേരിക്കയോട് ആവശ്യപ്പെട്ടു:വിക്കിലീക്‌സ്”

  1. Saifu..kalachal

    Very good works wikileaks…great ..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.