എഡിറ്റര്‍
എഡിറ്റര്‍
സൗദി രാജാവ് ഇന്തോനേഷ്യയിലേക്ക്: കൊണ്ടുപോകുന്നത് രണ്ട് ബെന്‍സ് എസ് 600ലിമോസ് ഉള്‍പ്പെടെ 459മെട്രിക് ടണ്‍ ലഗേജ്
എഡിറ്റര്‍
Tuesday 28th February 2017 10:33am

റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നു. 46 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു സൗദി രാജാവ് ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സല്‍മാന്‍ രാജാവ് തിരിക്കുന്നത്.

യാത്രയ്ക്കായി 459 മെട്രിക് ടണ്‍ ഭാരം വരുന്ന ലഗേജാണ് രാജാവ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ട് മേഴ്സിഡസ് ബെന്‍സ് എസ് 600 ലിമൗസിനസും രണ്ട് ഇലക്ട്രിക് എലവേറ്ററുകളും ഉള്‍പ്പെടെയാണിത്.


Must Read: ’20കാരി അനുഭവിക്കേണ്ടതിലപ്പുറം ഞാന്‍ അനുഭവിച്ചു; കാമ്പെയ്‌നില്‍ നിന്ന് പിന്‍മാറുന്നു’: ഗുര്‍മേഹര്‍ കൗര്‍


കാര്‍ഗോ ഇതിനകം തന്നെ ഇന്തോനേഷ്യയില്‍ എത്തിയെന്ന് എയര്‍ഫ്രീറ്റ് കമ്പനിയായി ജാസ് പറയുന്നു. 572 തൊഴിലാളികളെയാണ് സൗദി രാജാവിന്റെ ലഗേജുകള്‍ കൈകാര്യം ചെയ്യാന്‍ കമ്പനി ഏര്‍പ്പാടാക്കിയത്.

സൗദി രാജാക്കന്മാര്‍ പൊതുവെ ആഡംബര പ്രിയരമാണ്. 2015ല്‍ യു.എസ് സന്ദര്‍ശന വേളയില്‍ ജോര്‍ജ്ടൗണിലെ ഫോര്‍ സീസണ്‍ ഹോട്ടല്‍ മുഴുവനായി ബുക്ക് ചെയ്തിരുന്നു. ഇവിടുത്തെ ഏറ്റവും ആഡംബര ഹോട്ടലുകളിലൊന്നായ ഫോര്‍ സീസണ്‍സില്‍ 222 മുറികളാണുള്ളത്.

Advertisement