റിയാദ്: സൗദി അറേബ്യയിലെ പുതിയ കിരീടാവകാശിയായി ആഭ്യന്തരമന്ത്രി നായിഫ് ബിന്‍ അബ്ദുള്‍ അസീസിനെ തിരഞ്ഞെടുത്തു. പ്രതിരോധ വ്യോമയാന മന്ത്രിയും കിരീടാവകാശിയുമായിരുന്ന സുല്‍ത്താന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആലു സുഊദ് കഴിഞ്ഞദിവസം മരിച്ചതിനെ തുടര്‍ന്നാണ് പുതിയ കിരീടാവകാശിയായി നായിഫ് ബിന്‍ അബ്ദുള്‍ അസീസിനെ തിരഞ്ഞെടുത്തു.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കും 78കാരനായ അദ്ദേഹത്തെ തിരഞ്ഞെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ കാലശേഷം നായിഫായിരിക്കും ഭരണമേറ്റെടുക്കുക.

മുസ്‌ലീം തീവ്രവാദികള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുന്നതില്‍ ശ്രദ്ധേയനാണ് നായിഫ്. അതേസമയം, സ്ത്രീകള്‍ക്ക് വോട്ടുചെയ്യുന്നതിന് നിരോധനം തുടരുന്നത് ഉള്‍പ്പെടെയുള്ള യഥാസ്ഥിതിക വിഷയങ്ങളെ അനുകൂലിക്കുന്ന ആളുമാണ്.

malayalam news