Categories

ഇന്ത്യക്കാരുടെ തൊഴില്‍പ്രശ്‌നം രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് സൗദി രാജാവ്

indians saudi food crisisസൗദി: സൗദിയിലെ ഇന്ത്യക്കാരുടെ തൊഴില്‍പ്രശ്‌നം പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ ഇടപെടുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി എക്‌സിറ്റ് വീസകള്‍ നല്‍കും. ഇവരെ സൗദിയുടെ ചെലവില്‍ നാട്ടിലെത്തിക്കും. അവിടെയുള്ള ഇന്ത്യക്കാരെ മറ്റു കമ്പനികള്‍ക്കു ജോലിക്ക് എടുക്കണമെങ്കില്‍ അതിന് അനുവാദം സൗദി നല്‍കിയിട്ടുണ്ട്.

ക്യാംപില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കു ഭക്ഷണ, ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്നും സൗദി അറിയിച്ചിട്ടുണ്ട്.

ലേബര്‍ ക്യാംപുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു സഹായം നല്‍കും. ജോലി നഷ്ടപ്പെട്ട മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും സൗദി രാജാവ് കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിട്ടുണ്ട്.