എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ വാഹനാഭ്യാസങ്ങള്‍ കണ്ടു നിന്നാലും പിഴ ഈടാക്കും
എഡിറ്റര്‍
Thursday 9th January 2014 1:01am

saudi-1

ജിദ്ദ: സൗദിയില്‍ ഇനി വാഹനാഭ്യാസം കണ്ടു നില്‍ക്കുന്നവര്‍ക്കും 1500 റിയാല്‍ പിഴ നല്‍കേണ്ടി വരും. അഭ്യാസപ്രകടനങ്ങള്‍ മൂലം അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി സൗദി ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്.

വാഹനാഭ്യാസം നടത്തുന്നത്  ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമത്തിനാണ്  സൗദി സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. വാഹനാഭ്യാസിക്ക് പുറമെ വാഹനത്തിലെ മറ്റു യാത്രക്കാര്‍ക്കും കാണികള്‍ക്കുമെതിരെയും നടപടിയുണ്ടാകും.

വാഹനാഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പുതിയ നിയമമനുരിച്ച് ആദ്യ തവണ പിടിക്കപ്പെടുന്നയാളില്‍ നിന്നും 10000 റിയാല്‍ പിഴ ഈടാക്കുകയും ഒരു മാസത്തേക്ക് വാഹനം കസ്റ്റഡിയില്‍ വെക്കുകയും ചെയ്യും.

കുറ്റം ആവര്‍ത്തിച്ചാല്‍ 6 മുതല്‍ 12 മാസം വരെ തടവും 20000 റിയാല്‍ പിഴയും ഈടാക്കും. കൂടാതെ മൂന്ന് മാസത്തേക്ക് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യും.

സൗദിയിലെ യുവാക്കള്‍ക്കിടയില്‍ വാഹനാഭ്യാസം ഒരു വിനോദമായി മാറിയതിനെ തുടര്‍ന്ന് അപകടങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു. നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്തു.

Advertisement