എഡിറ്റര്‍
എഡിറ്റര്‍
സൗദിയുടെ സ്വന്തം വിമാനത്തില്‍ മടങ്ങാനാഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കാം: വാഗ്ദാനവുമായി സൗദി
എഡിറ്റര്‍
Wednesday 3rd August 2016 1:38pm

indians saudi food crisis

സൗദി: സൗദിയില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ തങ്ങളുടെ സ്വന്തം വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് സൗദിയുടെ വാഗ്ദാനം. വിദേശകാര്യസഹമന്ത്രി വി.കെ സിങ്ങുമായി സൗദി അധികൃതര്‍ കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്

തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് വി.കെ.സിങ് സൗദിയിലെത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലിന് അദ്ദേഹം ജിദ്ദയിലെത്തിയിരുന്നു.

ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ നൂര്‍ റഹിമാന്‍ ഷെയ്ഖ് എന്നിവര്‍ അദ്ദേഹത്തെ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു.

തൊഴിലാളികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മാധ്യമങ്ങളോട് അദ്ദേഹം സംസാരിക്കുമെന്നാണ് വിവരം.

Advertisement