എഡിറ്റര്‍
എഡിറ്റര്‍
ശിയാ നഗരമായ അവാമിയ സൗദിസൈന്യം സമ്പൂര്‍ണ്ണമായും തകര്‍ത്തതായും അടച്ചുപൂട്ടിയതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
എഡിറ്റര്‍
Wednesday 16th August 2017 4:24pm

ദമ്മാം: രാജ്യത്തെ ശിയാ നഗരമായ അവാമിയ സൗദിസേന അടച്ചുപൂട്ടിയതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. മൂന്നു മാസമായി സംഘര്‍ഷാവസ്ഥയില്‍ നിലനിന്നിരുന്ന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി സൗദിസേന കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

പുറത്തു വരുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് നഗരം ഭൂരിഭാഗവും തകര്‍ന്നിരിക്കുന്നതായാണ്. മേഖലയില്‍ അവശേഷിക്കുന്നവര്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് കഴിയുന്നത്. ജനവാസമേഖലയിലടക്കം സൗദി അക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും സ്‌കൂളുകളും ക്ലിനിക്കുകളുമെല്ലാം കൈയടക്കി വെച്ചിരിക്കുകയാണെന്നും സംഘടന പറയുന്നു.
”നഗരത്തില്‍ നിരന്തരം ബോംബുകളും ഷെല്ലുകളും പതിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയില്‍ പോലും വെടിയുതിര്‍ക്കുന്നു. വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ ഭയന്നു കഴിയുകയാണ് ജനങ്ങള്‍’ അവാമിയയില്‍ നിന്നും രക്ഷപ്പെട്ട അലി എന്നയാള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനോട് പറയുന്നു.

‘30000 ജനങ്ങളുണ്ടായിരുന്ന അവാമിയയില്‍ നിന്നും 25,000ത്തിനടുത്ത് ജനങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ട്’ മറ്റൊരു പ്രദേശവാസിയായ ഹാദി പറയുന്നു.


Read more:  മറച്ചുവെക്കാന്‍ ഒന്നുമില്ല, ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു: ഷെഫിന്‍ ജഹാന്‍


മൂന്നു വയസുകാരന്‍ ഉള്‍പ്പടെ 20 സിവിലിയന്‍സാണ് അവാമിയയില്‍ ഇതുവരെ കൊലപ്പെട്ടിട്ടുള്ളത്. എട്ടു പൊലീസുകാരും 4 സ്‌പെഷ്യല്‍ ഫോഴ്‌സുകാരും കൊല്ലപ്പെട്ടെന്ന് സൗദി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ട സിവിലിയന്‍സിന്റെയോ മിലിറ്റന്റ്‌സിന്റിയോ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
400 വര്‍ഷം പഴയക്കമുള്ള അവാമിയ നഗരം കിഴക്കന്‍ ഖത്തിഫ് പ്രവിശ്യയിലാണ്. 30,000ത്തോളം പേര്‍ വസിക്കുന്ന ഇവിടെയുള്ളവരെ കുടിയൊഴിപ്പിക്കാനുള്ള സൗദി സുരക്ഷാ സൈന്യത്തിന്റെ ശ്രമം 2017 മെയ് 10 മുതല്‍ അക്രമാസക്തമാകുകയായിരുന്നു.

 

വിദേശമാധ്യമങ്ങള്‍ക്കടക്കം സര്‍ക്കാര്‍ അനുമതിയില്ലാതെ നഗരത്തിലേക്കു കടക്കാന്‍ കഴിയില്ല എന്നതിനാല്‍ മേഖലയിലെ വാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത് ശിയ അനുകൂല ന്യൂസ് സൈറ്റുകളും അവാമിയയിലെ സമൂഹ മാധ്യമങ്ങളില്‍ നിന്നുംമാത്രമാണ്.
അറബ് വസന്തം മുതല്‍ തന്നെ ശിയാ പൗരന്മാര്‍ക്കെതിരായ സൗദി സര്‍ക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മേഖലയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയ ശിയാപണ്ഡിതന്‍ നിമര്‍ അല്‍ നിമര്‍ അവാമിയ സ്വദേശിയായിരുന്നു.

 

Advertisement