Categories

സൗദിയിലെ തൊഴിലുടമയില്‍ നിന്നും പീഡനം: ഇന്ത്യന്‍ തൊഴിലാളികള്‍ തിരിച്ചെത്തുന്നു

employer

റിയാദ്: സൗദിയിലെ തൊഴിലുടമയില്‍ നിന്നും പീഡനം നേരിട്ട മൂന്ന് ഇന്ത്യന്‍ യുവാക്കള്‍ രാജ്യത്തേക്ക് മടങ്ങുന്നു.

അടുത്ത ദിവസം തന്നെ ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. കേരളത്തില്‍ നിന്നും സൗദിയിലെത്തിയ തൊഴിലാളികളെ തൊഴിലുടമ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

ഇഷ്ടിക ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇവരെ തൊഴിലുടമ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇവരിലൊരാള്‍ തന്നെ ചിത്രീകരിച്ച് വീട്ടുകാര്‍ക്ക് വാട്‌സ്അപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു.

വിഷയത്തില്‍ പോലീസ് ഇടപെടുകയും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. മൂന്ന് പേരും സുരക്ഷിതരാണെന്നും തൊഴിലുടമ ഇവരുടെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ ബൈജു ബാബു, അഭിലാഷ് ഗോപി, വിമല്‍ കുമാര്‍ എന്നിവരാണ് ജോബ് പ്ലേസ്‌മെന്റ് ഏജന്‍സി വഴി തട്ടിപ്പിനിരയായി സൗദിയില്‍ എത്തിയത്.

മികച്ച ജോലിയും ശമ്പളും വാഗ്ദാനം ചെയ്ത് സൗദിയില്‍ എത്തിയ ഇവര്‍ക്ക് ഇഷ്ടികഫാക്ടറിയിലാണ് ജോലി ലഭിച്ചത്. ഇത്തരം ജോലി തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Tagged with: