Categories

ഡ്രൈവിങ് ക്യാമ്പയിന്‍: സൗദിയില്‍ അപകടമരണങ്ങള്‍ 15 ശതമാനം കുറഞ്ഞു

saudi-accident

ജിദ്ദ: റോഡ് അപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ നടത്തിയ ഡ്രൈവിങ് ക്യാമ്പയിനുകള്‍ ഫലം കാണുന്നു. ക്യാമ്പയിനുകള്‍ക്ക് ശേഷം വന്ന കണക്കുകള്‍ പ്രകാരം റോഡ് അപകടങ്ങളില്‍ മരണമടയുന്നവരുടെ നിരക്കില്‍ 15 ശതമാനത്തിന്റെ കുറവ് വന്നിട്ടുള്ളതായി സൗദി മന്ത്രാലയം വ്യക്തമാക്കി.

ജിദ്ദ ചാമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, റെഡ് ക്രസന്റ്, മക്ക ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിയ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു ഡ്രൈവിങ് ക്യാമ്പയിനുകള്‍ നടത്തിയത്.

സ്വകാര്യ മേഖലയിലും പൊതുമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഒരേപോലെ ക്യാമ്പയിന്‍ എത്തിക്കാന്‍ സാധിച്ചെന്നും ഇവരുടെ സഹകരണത്തോടെ കൂടിയാണ് ക്യാമ്പയിന്‍ വിജയമായതെന്നും ജെ.സി.സി.സി സെക്രട്ടറി ജനറല്‍ അദ്‌നന്‍ മന്‍ഡൗര പറഞ്ഞു.

റോഡപകടങ്ങില്‍പ്പെട്ടുകിടക്കുന്നവരെ ഉടന്‍ തന്നെ സഹായിക്കാനും ഇവരെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സലഭ്യമാക്കാനുമുള്ള പരിശീലനനടപടികളാണ് റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ നടത്തിപ്പോന്നതെന്ന് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് ഷീക്ക പറഞ്ഞു.

സുരക്ഷിതമായ ഡ്രൈവിങ്ങിനെ കുറിച്ചും അപകടം ഉണ്ടായാല്‍ എടുക്കേണ്ട നടപടികളെക്കുറിച്ചുമെല്ലാം ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് റോഡപകട മരണങ്ങളില്‍ 15 ശതമാനത്തോളം കുറവ് വന്നത്.

526,000 അപകടങ്ങളാണ് ഒരു വര്‍ഷം രാജ്യത്ത് സംഭവിക്കുന്നത്.  ഒരു ദിവസം തന്നെ 12 മുതല്‍ 17 വരെയുള്ള ആളുകള്‍ മരണപ്പെടുകയും ചെയ്യുന്നുണ്ട്. അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ കൂടുതല്‍ റോഡപകട മരണങ്ങള്‍സംഭവിക്കുന്ന രണ്ടാമത്തെ രാജ്യം കൂടിയാണ് സൗദി