കറാച്ചി: സൗദി അറേബ്യന്‍ പ്രതിനിധിയെ കറാച്ചിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

തെക്കന്‍ പാക്കിസ്ഥാനിലെ തുറമുഖനഗരത്തിലുള്ള സൗദി കോണ്‍സുലേറ്റില്‍ സ്‌ഫോടനത്തിനുള്ള ഉപകരണം ഇറക്കുമതി ചെയ്തതിനു തൊട്ടുപിന്നാലെയാണ് സംഭവം. ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ രണ്ടുബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് ഹസന്‍ എം എം അല്‍-ഖത്താനി യെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടത് സൗദി രാജ്യപ്രതിനിധിയാണെന്ന് ഇസ്ലാമാബാദിലുള്ള സൗദി കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഖത്താനി സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.ബഹ്‌റൈന്‍ കോണ്‍സുലേറ്റിനു സമീപത്തുവെച്ച് വെടിയേറ്റ ഇദ്ദേഹം ജിന്ന ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ മരിക്കുകയാണുണ്ടായത്.

ആക്രമികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മെയ് 2 ല്‍ യുഎസ് സൈന്യം അബോട്ടാബാദില്‍വെച്ച് ലാദനെ വധിച്ചതായിരിക്കാം ആക്രമണത്തിനു കാരണമെന്നും പോലീസ് കരുതുന്നു.

സംഭവത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ സൗദി ഭരണകാര്യാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്താന്‍ സൗദി അസിസ്റ്റന്റ് ഫോറിന്‍ മിനിസ്റ്റര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ സൗദ് പാക്കിസ്ഥാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.