റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് (83) അന്തരിച്ചു. യു.എസിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

വന്‍കുടലിലെ ക്യാന്‍സറാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ആസ്പത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. 2004ലാണ് ക്യാന്‍സര്‍ ബാധ തിരിച്ചറിഞ്ഞത്. പിന്നീട് മൊറോക്കോയിലും നിരവധി ചികിത്സകള്‍ നടത്തി. അദ്ദേഹത്തിന് മതിഭ്രമം ബാധിച്ചതായി നേരത്തെ വിക്കിലീക്‌സ് വെളിപ്പെടിത്തിയിരുന്നു.

Subscribe Us:

1928ല്‍ സൗദി രാജാവ് അബ്ദുല്‍ അസീസിന്റെ 15ാമത്തെ മകനായാണ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ജനിച്ചത്.

സുല്‍ത്താന്റെ മരണത്തോടെ അദ്ദേഹത്തിന്റെ അര്‍ധ സഹോദരനും ആഭ്യന്തരമന്ത്രിയുമായ നയഫ് ബിന്‍ അബ്ദുള്‍ അസീസ് സൗദിയിലെ അടുത്ത കിരീട അവകാശിയാകുമെന്നാണ് റിപ്പോര്‍ട്ട്.