ദുബായ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി മധ്യേഷ്യയിലെ പുതിയ ഹിറ്റ്ലറാണെന്ന് സൗദി അറേബ്യന്‍ കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സൗദികിരീടവകാശി ഇറാന്‍ നേതാവിനെതിരെ രംഗത്തു വന്നത്.


Also Read:  ‘സബ്കാ സാഥ് സബ്കാ വികാസ്’; ട്രോളെന്നാ എജ്ജാതി ട്രോള്‍; മോദിയെ അനുകരിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറല്‍


‘അനുനയിപ്പിക്കല്‍ സാധ്യമല്ലെന്ന് തങ്ങള്‍ യൂറോപ്പിന്റെ ചരിത്രത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്. യൂറോപ്പില്‍ നടന്ന സംഭവങ്ങള്‍ പോലെ ഇറാനിലെ പുതിയ ഹിറ്റ്‌ലര്‍ മധ്യേഷ്യയില്‍ ആവര്‍ത്തിക്കുന്നതിനു ഞങ്ങള്‍ ആഗ്രിഹിക്കുന്നില്ല.’ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഇറാന്‍ പരമോന്നത നേതാവിനെതിരെ സൗദി കിരീടവകാശിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

ഹൂതി-ലെബനന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് സൗദിയും ഇറാനും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലേര്‍പ്പെട്ട് വരികയാണ്. അടുത്തിടെ റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി നടന്ന മിസൈലാക്രമണമടക്കം തങ്ങള്‍ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്ന് സൗദി ആരോപിച്ചിരുന്നു.


Dont Miss: ആരാധകരുടെ മനം കവര്‍ന്ന് ബെല്‍ഫോര്‍ട്ട്; കളം വിട്ടത് പഴയ മഞ്ഞ ജഴ്‌സി എടുത്ത് അണിഞ്ഞ് ആരാധകരോട് നന്ദി പറഞ്ഞ്


ഹൂതി വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കുന്നതും ഇറാനാണെന്നാണ് സൗദി അറേബ്യയുടെ ആരോപണം. നേരത്തെ അഴിമതി ആരോപിച്ച് രാജകുമാരന്‍മാരെയും രാജ്യത്തെ അതിസമ്പന്നരെയും അറസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.