fayadസൗദി: ഇസ്ലാം മതവിശ്വാസത്തെ എതിര്‍ത്തെന്ന് ആരോപിച്ച്  പാലസ്തീന്‍ കവിയ്ക്ക് സൗദിയില്‍ വധശിക്ഷ.

പലസ്തീന്‍ കവിയും സൗദി അറേബ്യയിലെ കലാരംഗത്തെ പ്രമുഖ അംഗവുമായ അഷ്‌റഫ് ഫയാദിനെയാണ് ഇസ്ലാം മതവിശ്വാസത്തെ എതിര്‍ത്തെന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്.

ചൊവ്വാഴ്ച സൗദി കോടതിയാണ് അഷ്‌റഫിനെ വധശിക്ഷയ്ക്ക വിധിക്കുന്നതായി പ്രസ്താവിച്ചത്, ജിദ്ദയിലും വെനീസ് ബിനാലെയിലും ആര്‍ട്ട് ഷോകള്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്ത ആളാണ് അഷ്‌റഫ്. എന്നാല്‍ തനിക്കെതിരായ വിധിയില്‍ നിയമപരമായ പ്രാതിനിധ്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സമയമാണ് അഷ്‌റഫിന് കൊടുത്തത്.

സൗദി അറേബ്യയുടെ ബ്രിട്ടീഷ്  സൗദി ആര്‍ട്ട് സംഘടനയിലെ അഗമാണ് 35 കാരനായ ഫയാദ്.

2014 മെയ് മാസത്തില്‍ രാജ്യത്തിന്റെ തെക്ക്  പടിഞ്ഞാറ് നഗരമായ അഭയിലെ ജനറല്‍ കോടതി തടവില്‍ നാലു വര്‍ഷം തടവും 800 ചാട്ടവാറടിയും വിധിച്ചിരുന്നു.

എന്നാല്‍ കോടതി അപ്പീല്‍ തള്ളിയെങ്കിലും ഫയാദ്  കഴിഞ്ഞ മാസം വീണ്ടും അപ്പീലിനായി ശ്രമിച്ചിരുന്നു.

വധശിക്ഷ അര്‍ഹിക്കുന്ന യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും വിധി കേട്ടപ്പോള്‍ ഞെട്ടല്‍ തോന്നിയെങ്കിലും ഇത് പ്രതീക്ഷിച്ചതാണെന്നും ഫയാദ് ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞു.

ഫയാദിന്റെ മോചനത്തിനായി മോനാ കരീം എ്ന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഒരു ക്യാമ്പയിനും നടത്തുന്നുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷമായി അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നതാണെന്നും പുതിയ തെളിവുകളുണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമായിരുന്നെന്ന് മോനാ കരീം പറഞ്ഞു.

2014 ജനുവരിയില്‍അറസ്റ്റ് ചെയ്തപ്പോള്‍ തന്റെ ഐഡി കണ്ടുകെട്ടപ്പെട്ടതുകാരണം അദ്ദേഹത്തിന് ഒരു അഭിഭാഷകന്‍ മുഖേന പരാതി നല്‍കാന്‍ പോലും കഴിഞ്ഞില്ല. വീണ്ടും വിചാരണ നടത്തുകയും പ്രോസിക്യൂട്ടറെയും ജഡ്ജിയെയും മാറ്റാമെന്നും അവര്‍ പറഞ്ഞിരുന്നു. പുതിയ ജഡ്ജി വന്ന് ഫയാദിനോട് സംസാരിക്കാന്‍ പോലും തയാറായില്ല, നേരെ വിധി പറയുകയായിരുന്നെന്നും  മോനാ കരീം പറഞ്ഞു.

സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് പ്രതികാരമാണെന്നാണ് ഫയാദിന്റെ നീതിക്കായി പോരാടുന്ന ആളുകളില്‍ ഒരു പക്ഷം വിശ്വസിക്കുന്നത്. നേരത്തെ സൗദിയിലെ മത പൊലീസ് പരസ്യമായി ഒരാളെ ചാട്ടയ്ക്ക് അടിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫയാദ് യൂട്യൂബില്‍ ഇട്ടിരുന്നു. ഇതിന്റെ പ്രതികാരമായി സദാചാര പൊലീസ് തന്നെ ചെയ്യിക്കുന്നതാണ് ഇതെന്നും ഇവര്‍ പറയുന്നു.

ഫയാദിനെ മത പൊലീസ് ആദ്യമായി പിടികൂടുന്നത് 2013 ഓഗസ്റ്റിലാണ്  . തന്റെ കവിതകളിലൂടെ നിരീശ്വരവാദം പ്രചരിപ്പിക്കുന്നെന്നും അള്ളാഹുവിനെയും പ്രവാചകനെയും സൗദി അറേബ്യയെയും അപമാനിക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഒരു ദിവസത്തിന് ശേഷം ഫയാദിനെ ജാമ്യത്തില്‍വിട്ടെങ്കിലും 2014, ജനുവരി ഒന്നിന് വീണ്ടും അറസ്റ്റ് ചെയ്തു. ഐഡി ഉള്‍പ്പെടെയുള്ളവ പിടിച്ചുവെച്ച് 27 ദിവസങ്ങള്‍ക്കു ശേഷമാണ് ഫയാദിനെ ലോക്കല്‍ ജയിയിലേക്ക് മാറ്റിയത്.

എന്നാല്‍ ഫയാദിന്റെ കവിതകളിലൊന്നു നിരീശ്വരവാദ പ്രചാരണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പുകവലിക്കുന്നതിനും മുടി നീട്ടി വളര്‍ത്തുന്നതിനും പൊലീസ് ഫയാദിനെ ശകാരിക്കുകയും ചെയ്തു.

ഫെബ്രുവരിയില്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഫയാദ് പരസ്യമായി ഇസ്ലാം മതത്തെ അപമാനിച്ചെന്നും നിരീശ്വരവാദം  പ്രചരിപ്പിച്ചെന്നും പരസ്ത്രീ ബന്ധം പുലര്‍ത്തിയെന്നും പറഞ്ഞാണ് മത പൊലീസ് ഫയാദിനെതിരെ മൊഴി കൊടുത്തത്.