എഡിറ്റര്‍
എഡിറ്റര്‍
കളിക്കളത്തില്‍ കുരിശ് വരയ്ക്കുന്നത് നിരോധിക്കണം; ഫിഫയോട് സൗദിയിലെ മതപുരോഹിതന്‍
എഡിറ്റര്‍
Wednesday 17th May 2017 2:49pm

 

സൗദി: കളിക്കളത്തില്‍ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി താരങ്ങള്‍ കുരിശ് വരയ്ക്കുന്നത് നിരോധിക്കണമെന്ന് ഫിഫയോട് സൗദിയിലെ ഇസ്‌ലാം മതപുരോഹിതന്‍. ഡോ. മുഹമ്മദ് അല്‍ അരീഫാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ സമിതി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.


Also read വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചയാളെ കല്ല്യാണ പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി യുവതി കടത്തി കൊണ്ടുപോയി


യൂണിവേഴ്‌സിറ്റിയിലെ മത പണ്ഡിതനായ അല്‍ അരീഫ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ക്രസ്തുമത വിശ്വാസികള്‍ മൈതാനത്ത് നിന്ന് കുരിശ് വരയ്ക്കുന്നത് തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പണ്ഡിതന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് നിരവധി റീ ട്വീറ്റുകളും എത്തിയിട്ടുണ്ട്.

nintchdbpict000323252973

 

ഇസ്‌ലാം മത വിശ്വാസികളും മതപരമായ ചിഹ്നങ്ങള്‍ കളികളത്തില്‍ കാണിക്കാറുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അത്‌ലറ്റുകളുടെയും ഫുട്‌ബോള്‍ താരങ്ങളുടെയും വീഡിയോകളില്‍ അവര്‍ സ്‌കോര്‍ ചെയ്തതിനു ശേഷം കുരിശ് വരയ്ക്കുന്നത് കണ്ടിട്ടുണ്ടെന്നും ഫിഫയ്ക്ക് മതപരമായ ചിഹ്നങ്ങള്‍ കാണിക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കി കൂടെയെന്നുമായിരുന്നു അല്‍ അരീഫിന്റെ ചോദ്യം.


Dont miss അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി


ട്വിറ്ററില്‍ 17.4 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള വ്യക്തിയായ അല്‍ അരീഫിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടവരെല്ലാം റീ ട്വീറ്റുമായ് രംഗത്തെത്തുകയായിരുന്നു ഭൂരിഭാഗം പേരും ക്രിസ്ത്യന്‍ താരങ്ങള്‍ മാത്രമല്ല ഇസ്‌ലാം മത വിശ്വാസികളും മത ചിഹ്നങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

Advertisement