എഡിറ്റര്‍
എഡിറ്റര്‍
‘പത്തിരി, ഇടിയപ്പം, പൊറോട്ട….’; മലയാളികള്‍ക്ക് ഇഫ്താറൊരുക്കി സൗദി പൗരന്‍
എഡിറ്റര്‍
Tuesday 20th June 2017 11:21pm

 

റിയാദ്: സൗദിയിലെ പതിവ് നോമ്പ് തുറ വിഭങ്ങളായ കബ്‌സയും മാക്രോണ്‍സുമെല്ലാം ഒഴിവാക്കി തനി നാടന്‍ വിഭവങ്ങള്‍ ഒരുക്കി റിയാദിലെ സുവൈദിയിലെ സഊദ് അബ്ദുള്‍ അസിസ്. കഴിഞ്ഞ നാലു വര്‍ഷമായി മലയാളികള്‍ കൂടുതലായി എത്തുന്ന സുവൈദിയിലെ താരിഖ് മസ്ജിദിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മനുഷ്യ സ്‌നേഹിയായ ഇദ്ദേഹം സ്വന്തം ചിലവില്‍ നോമ്പ് തുറ സംഘടിപ്പിച്ചിരിക്കുന്നത്.


Also Read: പശുക്കടത്തിന്റെ പേരില്‍ യു.പിയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു; വീഡിയോ


പള്ളിയിലെ ജീവനക്കാരനായ സമീറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം മലയാളികള്‍ക്കായി ആദ്യമായി ഇഫ്താര്‍ ഒരുക്കി തുടങ്ങിയതെങ്കില്‍ ഇന്ന് പ്രതിദിനം അഞ്ഞൂറിലേറെ ആളുകള്‍ റിയാദില്‍ പലഭാഗത്തു നിന്നും നോമ്പ് തുറക്കാനും ഇഷ്ട വിഭവങ്ങള്‍ ആസ്വദിക്കാനുമായി എത്തുന്ന ഇഫ്താര്‍ ടെന്റായി മാറി കഴിഞ്ഞു. മലയാളികളുടെ ഇഷ്ട വിഭവങ്ങളായ അപ്പം, മീന്‍ കറി, ഇറച്ചി കറി, ഇടിയപ്പം, നെയ്‌ച്ചോര്‍ തുടങ്ങി കേരള വിഭവങ്ങളുമായി ഓരോ ദിവസവും നോമ്പ് തുറ സജീവമാകുന്നു.


Don’t Miss: ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു; സംഭവം കാസര്‍ക്കോട്ട്


വരും വര്‍ഷങ്ങളിലും വളരെ വിപുലമായി തന്നെ ഇഫ്താര്‍ ഒരുക്കുമെന്നു സഊദ് അബ്ദുള്‍ അസിസ് പറഞ്ഞു. ഇഫ്താര്‍ വിഭവങ്ങല്‍ ഒരുക്കുവാനും വിളമ്പുവാനും അമുസ്ലിം സഹോദരങ്ങള്‍ സജീവമായുള്ളതു നമ്മുടെ കൊച്ചു കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ ആര്‍ക്കും തകര്ക്കാന്‍ പറ്റില്ല എന്നതിന്റെ ഉദാഹരണമായി കോട്ടയം സ്വദേശിയായ സമീര്‍ പറഞ്ഞു.

Advertisement