എഡിറ്റര്‍
എഡിറ്റര്‍
സൗദി അറേബ്യയില്‍ അമ്പത് പേരുകള്‍ക്ക് നിരോധനം: നിരോധനം വിദേശികള്‍ക്കും ബാധകം
എഡിറ്റര്‍
Friday 14th March 2014 8:28pm

saudi-arabia

റിയാദ്: സൗദിയില്‍ അമ്പതോളം പേരുകള്‍ക്ക് നിരോധനം. പേരുകള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സൗദി ഭരണകൂടമിറക്കി.

പേരു നിരോധനം വിദേശികള്‍ക്കും ബാധകമാണ്. മായ, രമ, ബെന്യാമിന്‍, ആലീസ്, ലിന്‍ഡ, അബ്ദുള്‍ നസീര്‍, അബ്ദുള്‍ നബി, അബ്ദുള്‍ ഹുസൈന്‍ തുടങ്ങി നിരവധി ഇന്ത്യന്‍ പേരുകളും നിരോധിച്ച പേരുകളുടെ പട്ടികയിലുണ്ട്.

സംസ്‌കാരത്തിനും മതത്തിനും എതിരായ പേരുകളാണെന്ന് പറഞ്ഞാണ് അമ്പതോളം പേരുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

രാജ സ്ഥാനവുമായി ബന്ധപ്പെട്ട ചില പേരുകളും നിരോധിത ‘പേരു ലിസ്റ്റിലുണ്ട്’. മിക്ക പേരുകളും നോണ്‍ ഇസ്ലാമിക്- നോണ്‍ അറബിക് പേരുകളാണ്.

എന്നാല്‍ അബ്ദുള്‍ നസീര്‍, അബ്ദുള്‍ ഹുസൈന്‍ തുടങ്ങിയ മുസ്‌ലീം പേരുകള്‍ നിരോധിച്ചത് എന്തിനാണെന്നത് വ്യക്തമല്ല. ഇനി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ ലിസ്റ്റിലെ ഏതെങ്കിലും പേരിട്ടാല്‍ കടുത്ത ശിക്ഷാ നടപടിയാവും അവര്‍ക്കെതിരെയുണ്ടാവുക.

അതേസമയം പേരു നിരോധനം വിദേശികള്‍ക്കും ബാധകമാക്കിയത് ഏറെ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. വസ്ത്രധാരണം സൗദി ശൈലിയില്‍ തന്നെ പിന്തുടരുന്ന ഒട്ടേറെ നോണ്‍ മുസ്‌ലീം ആളുകള്‍ ഇന്ത്യയില്‍ നിന്നും മറ്റുമായി സൗദിയിലുണ്ട്.

എന്നാല്‍ വിവിധ രേഖകളിലായി ഉള്ള യഥാര്‍ത്ഥ പേര് മാറ്റാന്‍ കഴിയാതെ ഭരണകൂടത്തിന്റെ നടപടികള്‍ക്ക് വിധേയരാവേണ്ടി വരുമോയെന്നാണ് ഇവരുടെ പേടി.

Advertisement