എഡിറ്റര്‍
എഡിറ്റര്‍
വേനലവധിക്ക് നാട്ടിലേക്ക് പോകുന്ന സൗദി പ്രവാസികള്‍ക്ക് വന്‍തിരിച്ചടി: ആശ്രിതര്‍ക്കുള്ള ഫീസ് ഈടാക്കി തുടങ്ങി
എഡിറ്റര്‍
Tuesday 4th July 2017 9:51am

റിയാദ്: സൗദി അറേബ്യയില്‍ നിന്നും വേനലവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി പുതിയ ഫീസ്. ജൂലൈ 1നാണ് പുതിയ ഫീസ് നിലവില്‍ വന്നത്.

വീട്ടുജോലിക്കാരി, ഡ്രൈവര്‍, ഭാര്യ, കുട്ടികള്‍ തുടങ്ങിയ ആശ്രിതരെ കൊണ്ടുവന്ന പ്രവാസികള്‍ക്കാണ് തിരിച്ചടി. ഇവര്‍ക്ക് വേനലവധിക്ക് നാട്ടിലേക്ക് തിരിച്ചുപോകണമെങ്കില്‍ പുതിയ നിരക്കില്‍ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.

ഒരുവര്‍ഷം ഒരു ആശ്രിതന് 12,00റിയാല്‍ എന്ന നിരക്കിലാണ് പ്രവാസികളില്‍ നിന്ന് ഇടാക്കുന്നത്. ആശ്രിത വിസ പുതുക്കുന്ന സമയത്തോ അല്ലെങ്കില്‍ അവധിക്ക് നാട്ടില്‍ പോകുവാനായി വിസ എക്‌സിറ്റ് വാങ്ങുമ്പോഴോ ഈ പണമടയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

എണ്ണവില കാരണം പ്രതിസന്ധിയിലായ സൗദി ബജറ്റ് പരിഷ്‌കരണ വേളയിലാണ് ഇത്തരമൊരു ഫീസ് നിശ്ചയിച്ചത്. ഓരോവര്‍ഷവും ആശ്രിതയുടെ ഫീസ് ഇനത്തില്‍ 260m റിയാല്‍ വര്‍ധിപ്പിക്കാനും നീക്കമുണ്ട്.


Must Read: മോദിയ്ക്ക് അഭിമാനിക്കാം!! ഇന്ത്യയിലെ ജി.എസ്.ടിയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി സംവിധാനം


പ്രവാസസി കുടുംബത്തിനുമേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന സൗദി അറേബ്യ പ്രഫഷണലുകള്‍ക്ക് അപ്രിയമായി തീരാനിടയാക്കുമെന്ന് വിമര്‍ശകര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ സൗദിയില്‍ പ്രവാസികളുടെ എണ്ണം കുറച്ച് സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ പ്രദേശവാസികളെ കൂടുതലായി ഉള്‍പ്പെടുത്താനാണ് സൗദി അധികൃതര് ശ്രമിക്കുന്നത്.

Advertisement