എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ അഞ്ച് പുതിയ മെഡിക്കല്‍ സിറ്റികള്‍
എഡിറ്റര്‍
Monday 4th May 2015 12:29am

saudi-01

ജിദ്ദ: അഞ്ച് പുതിയ മെഡിക്കല്‍ സിറ്റികള്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സൗദി ആരോഗ്യമന്ത്രാലയം. 6200 പേരെയാവും ഒരുമിച്ച് ഇവിടെ കിടത്തി ചകിത്സിക്കാന്‍ കഴിയുക.  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 11,161 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള മെഡിക്കല്‍ ടവറുകളും 77 ആശുപത്രികളുമാണ്  സൗദിയില്‍ നിര്‍മിച്ചിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 38,970 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള 295 ആശുപത്രികളുടെ ജോലി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12 മില്യണ്‍ രോഗികളാണ് ഗുരുതരമല്ലാത്ത അസുഖങ്ങളുമായി ആശുപത്രി സന്ദര്‍ശിച്ചതെന്നാണ് മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നത്.

22 മില്യണ്‍ ആളുകളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും 475000 സര്‍ജറികള്‍ ആശുപത്രിയില്‍ നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 270,000 പ്രസവങ്ങള്‍ ആശുപത്രിയില്‍ നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 700 ബെഡുകളുള്ള 88 വിദഗ്ദധ കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മന്ത്രാലയം.

Advertisement