എഡിറ്റര്‍
എഡിറ്റര്‍
സമ്പദ് വ്യവസ്ഥ പിടിച്ചുനിര്‍ത്താന്‍ വാറ്റ് ഈടാക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനം
എഡിറ്റര്‍
Tuesday 31st January 2017 3:41pm

salman


2014 മുതല്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നത് സൗദിയെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കൊണ്ടെത്തിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


റിയാദ്: സൗദി അറേബ്യയില്‍ മൂല്യവര്‍ധിതനികുതി അഥവാ വാറ്റ് ഈടാക്കാന്‍ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

2016 ജൂണില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് സംബന്ധിച്ച് ധാരണയില്‍ എത്തിയിരുന്നു. ചില ഉല്പന്നങ്ങള്‍ക്ക് 5% നികുതി ഈടാക്കാനാണ് തീരുമാനം.

സൗദി ധനമന്ത്രിയാണ് വാറ്റ് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭയില്‍ ഇന്ന് അവതരിപ്പിച്ചത്. നികുതി ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. വാറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഏതെല്ലാം വസ്തുക്കള്‍ക്കാണന്നും സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭ വെളിപ്പെടുത്തിയിട്ടില്ല.

2014 മുതല്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നത് സൗദിയെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കൊണ്ടെത്തിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ സൗദി സര്‍ക്കാര്‍ മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. സബ്‌സിഡികള്‍ കുറയ്ക്കാനും തീരുമാനിച്ചിരുന്നു.

Advertisement