Categories

ബുര്‍ജ് ഖലീഫയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവുമായി സൗദി അറേബ്യ എത്തുന്നു

kingdom-tower400 സൗദി: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ദുബായിലെ ബുര്‍ജ് ഖലീഫയാണ്. എന്നാല്‍ 2020 ഓടെ ഇത് ചരിത്രമാകും. കാരണം ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം പണിയാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. കെട്ടിടത്തിന്റെ ജോലിയും ആരംഭിച്ചുകഴിഞ്ഞു.

കിങ്ഡം ടവര്‍ എന്നാണ് കെട്ടിടം അറിയപ്പെടുക. ജിദ്ദ എക്‌ണോമിക് കമ്പനിയും സൗദി അറേബ്യ അലിന്‍മ ഇന്‍വെസ്റ്റ്‌മെന്റും 1.2 ബില്ല്യണ്‍ ഡോളറാണ് കെട്ടിടത്തിന്റെ ജോലിക്കായി ആദ്യഘട്ടത്തില്‍ മുതല്‍മുടക്കിയത്.

1000 മീറ്റര്‍ അതായത് 1 കിലോമീറ്ററാണ് അംബര ചുംബിയായ ഈ കെട്ടിടത്തിന്റെ വലുപ്പം. 3280 അടിയാണ് നീളം. 200 ഫ്‌ളോറുകളും 59 എലവേറ്ററുകളും ഉള്ള കെട്ടിടം 2020 ഓടെ തുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

സൗദിയിലെ കോടീശ്വരനായ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ ആണ് കെട്ടിടത്തിന്റെ ഏറിയ പങ്കും സാമ്പത്തികസഹായം നല്‍കുന്നത്.

ആദ്യ 26 ഫ്‌ളോറുകളുടെ ജോലി പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി ഇതിനെ മാറ്റാമെന്നാണ് ജിദ്ദ എകണോമിക് സിറ്റി കണക്കാക്കുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിം 830 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന