Categories

സൗദിയില്‍ ആത്മഹത്യാനിരക്ക് കുറവ്: ആത്മഹത്യകൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്

suicideജിദ്ദ: ആത്മഹത്യാനിരക്ക് കുറഞ്ഞരാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ സൗദി. പത്താം സ്ഥാനത്താണ് സൗദിയുടെ സ്ഥാനം.

പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരമാണ് ഇത്. ആത്മഹത്യാനിരക്കുമായി ബന്ധപ്പെട്ട് 10 രാജ്യങ്ങളുടെ പട്ടികയായിരുന്നു പുറത്ത് വിട്ടത്.

ഇതില്‍ ഒന്നാം സ്ഥാനത്ത് കൊറിയയയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്. മൂന്നാമത് നില്‍ക്കുന്നത് റഷ്യയും നാലാമത് ജപ്പാനുമാണ്. അഞ്ചാമത് യു.എസ് ആണ്. ആറാമത് ഫ്രാന്‍സും ഏഴാംസ്ഥാനത്ത് തുര്‍ക്കിയുമാണ്.

യു.കെ എട്ടാം സ്ഥാനത്തും ഇസ്രയേല്‍ ഒമ്പതാംസ്ഥാനത്തും സൗദി അറേബ്യ പത്താം സ്ഥാനത്തുമാണ് ഉള്ളത്. ഒരുലക്ഷം പേരെ എടുത്താല്‍ അതില്‍ 0.4 ആത്മഹത്യാകേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

29 കേസുകളാണ് കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ 21 കേസും റഷ്യയില്‍ 19 കേസും റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തെമ്പാടുമായി 800000 ആത്മഹത്യകള്‍ ഓരോ വര്‍ഷവും നടക്കുന്നുണ്ട്. 15-25 വരെ പ്രായമുള്ളവരുടെ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ വലിയ കാരണം ആത്മഹത്യ തന്നെയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.