എഡിറ്റര്‍
എഡിറ്റര്‍
സൗദി എയര്‍ലൈനുകളില്‍ സ്ത്രീകള്‍ എയര്‍ഹോസ്റ്റസുമാരാകേണ്ടെന്ന് സൗദി
എഡിറ്റര്‍
Tuesday 29th December 2015 1:24pm

saudia

ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സുകളില്‍ (സൗദിയ) സൗദി സ്ത്രീകള്‍ എയര്‍ഹോസ്റ്റസുമാരാകേണ്ടെന്ന് നാഷണല്‍ കരിയര്‍ വക്താവ് അബ്ദുള്‍ റഹ്മാന്‍ അല്‍ ഫഹദ്.

എന്നാല്‍ ഇതിന്റെ കാരണം വ്യക്തമാക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. എയര്‍ലൈനുമായി ബന്ധപ്പെട്ടുള്ള സ്ത്രീകള്‍ക്കായുള്ള സര്‍വീസ് സെക്ഷനുകളില്‍ മാത്രം സൗദിയിലെ സ്ത്രീകള്‍ ജോലി ചെയ്താല്‍ മതിയെന്നും സൗദിയിലെ എല്ലാ ലോക്കല്‍ എയര്‍പോര്‍ട്ടിലെ റിസര്‍വേഷന്‍ ഓഫീസുകളിലും മറ്റും സ്ത്രീകള്‍ക്ക് ജോലി ചെയ്യാമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സുകളിലെ കൊമേഴ്‌സ്യല്‍ സെക്ടറില്‍ സ്ത്രീകള്‍ക്ക് ജോയിന്‍ ചെയ്യാം. എന്നാല്‍ അവിടെ സെയില്‍സ് സെക്ഷനില്‍ മാത്രമേ സൗദി സ്ത്രീകളെ നിയമിക്കുകയുള്ളൂ. ഇതുമാത്രമല്ല. എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ഫിനാന്‍ഷ്യല്‍ സെക്ടറുകളിലും ഐ.ടി ഡിപ്പാര്‍ട്‌മെന്റിലും സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ഏറെ അര്‍പ്പണ ബോധത്തോടെ ജോലി ചെയ്യുന്നവരാണ് സൗദി സ്ത്രീകളെന്നും സൗദിയില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലാ മേഖലകളിലും അവര്‍ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

അറബ് രാജ്യങ്ങളില്‍ സ്ഥാപിതമായ ആദ്യ എയര്‍ലൈന്‍ കമ്പനിയാണ് സൗദി എയര്‍ലൈന്‍സ് എന്ന സൗദിയ. 1945 ല്‍ സിംഗില്‍ ഡി 3 എയര്‍ക്രാഫ്റ്റുമായായിരുന്നു ഇതിന്റെ തുടക്കം.

Advertisement