എഡിറ്റര്‍
എഡിറ്റര്‍
ലോകത്തെ മികച്ച 50 ചിത്രങ്ങളില്‍ പഥേര്‍ പാഞ്ചലിയും
എഡിറ്റര്‍
Saturday 4th August 2012 9:49am

ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ യശസ്സ് ഒരിക്കല്‍ കൂടി ഉയര്‍ത്തി ലോകത്തെ 50 മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ പഥേര്‍ പാഞ്ചാലിയും ഇടംപിടിച്ചിരിക്കുന്നു.

Ads By Google

ലോകസിനിമയിലെ പ്രമുഖ സംവിധായകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പഥേര്‍ പാഞ്ചാലി പട്ടികയില്‍ 42ാം സ്ഥാനത്താണ്. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ വെര്‍ടിഗോയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്.

സത്യജിത് റേയുടെ ഏറ്റവുമധികം ശ്രദ്ധ നേടിയ ചിത്രമാണ് പഥേര്‍ പാഞ്ചാലി. 1955ല്‍ പുറത്തിറങ്ങിയ ചിത്രം വെറും 150,000 രൂപ മുതല്‍ മുടക്കിലാണ് നിര്‍മിച്ചത്.

1920കളിലെ ഇന്ത്യന്‍ കര്‍ഷക കുടുംബത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രം കാനില്‍ ഉള്‍പ്പെടെ നിരവധി ഫിലിം ഫെസ്റ്റിവെലുകളില്‍ തനതായ ഇടംനേടിയിട്ടുണ്ട്. പഥേര്‍ പാഞ്ചാലിയുടെ തുടര്‍ഭാഗങ്ങളായ അപരാജിതയും അപുര്‍സന്‍സാറും സിനിമാ നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ലോകത്തെ പ്രമുഖരായ 846 സിനിമാ നിരൂപകരടക്കം ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് ചിത്രങ്ങളുടെ പട്ടിക വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

Advertisement