എഡിറ്റര്‍
എഡിറ്റര്‍
സത്യരാജ്‌ ജോഷി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ‘ലൈല ഓ ലൈല’
എഡിറ്റര്‍
Thursday 9th January 2014 12:54am

mohan-1

മലയാള സിനിമാലോകത്ത് പുതുമകള്‍ നല്‍കിക്കൊണ്ട് മോഹന്‍ലാല്‍, സത്യരാജ്, സംവിധായകന്‍ ജോഷി, എന്നിവര്‍ ഒന്നിക്കുന്നു.

പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന ‘ലൈല ഓ ലൈല’ എന്ന സിനിമയിലാണ് മൂവരും ഒന്നിക്കുന്നത്. തമിഴ് ഹിറ്റ് സിനിമയായിരുന്ന ‘എയര്‍പോര്‍ട്ടി’ല്‍ നേരത്തെ സത്യരാജ് ജോഷിയും ഒന്നിച്ചിരുന്നു.

തങ്ങള്‍ സത്യരാജുമായി സംസാരിച്ചെന്നും തന്റെ റോളില്‍ അദ്ദേഹം സന്തോഷവാനാണെന്നും ജോഷിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

തിയതി ഉടന്‍ തീരുമാനിക്കുമെന്നും കഥ ജോഷിയുടെ മുന്‍കാലങ്ങളില്‍ ചെയ്തതില്‍നിന്ന് വ്യത്യസ്ഥമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ‘ചെന്നൈ എക്‌സ്പ്രസ്’, ‘തലൈവ’ എന്നീ വന്‍ ഹിറ്റുകളിലൂടെ തിരക്കേറിയ സത്യരാജ് തെലുങ്ക് പടമായ ‘ബാഹുബലി’യുടെ ഷൂട്ടിങിന്റെ തിരക്കിലാണ് ഇപ്പോള്‍.

സത്യരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ സിനിമ പുറത്തിങ്ങുമെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisement