എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റുകളെ കൊന്നതില്‍ അഭിമാനം കൊണ്ട ബെഹ്‌റയ്ക്ക് നടിയെ ആക്രമിച്ചവരെ പിടിക്കാന്‍ കഴിയാത്തതില്‍ അപമാനമില്ലേ ? സത്യന്‍ മൊകേരി
എഡിറ്റര്‍
Wednesday 22nd February 2017 12:02am


കോഴിക്കോട്:  ചലചിത്ര നടി അക്രമത്തിനിരയായ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ ഡി.ജി.പിയെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് സത്യന്‍ മൊകേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യന്‍ മൊകേരിയുടെ പ്രതികരണം.

നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതില്‍ അഭിമാനംകൊണ്ട ലോക്‌നാഥ് ബെഹ്‌റയ്ക്ക് നടിയെ അക്രമിച്ച കേസിലെ പ്രധാനപ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ അപമാനമില്ലേയെന്ന് സത്യന്‍മൊകേരി ചോദിക്കുന്നു. ബെഹ്‌റ പൊലീസ് മേധാവിയല്ലെ എന്നും  എന്തുകൊണ്ട് ക്വട്ടേഷന്‍ സംഘങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലായെന്നും സത്യന്‍ മൊകേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചിയില്‍ പ്രമുഖസിനിമാ നടിക്കെതിരായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉടനെ പുറത്ത് കൊണ്ട് വരണം.
കൊച്ചി കൊട്ട്വേഷന്‍ സംഘത്തിന്റെ പിടിയിലോ..?
അതവസാനിപ്പിക്കാന്‍ എന്തുകൊണ്ട് പോലീസിന് കഴിയുന്നില്ല.
സിനിമാരംഗത്തും കൊട്ട്വേഷന്‍
സംഘത്തെ ഉപയോഗിക്കുന്നു,
അതിന്റെ ഇരയാണ് പ്രശസ്തനടി.
ശ്രീ ലോക്‌നാഥ് ബെഹറ നിങ്ങള്‍ പോലീസ് മേധാവിയല്ലേ…?
കേരളത്തെ അപമാനിച്ച ഈ സംഭവത്തില്‍ പ്രധാനപ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍
നിങ്ങള്‍ക്ക് അപമാനം തോന്നുന്നില്ലേ ?
നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്നതില്‍ നിങ്ങള്‍ അഭിമാനം കൊണ്ടതല്ലേ…!


Read more: നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ സിനിമാ മേഖലയിലെ ഗുണ്ടാബന്ധമുള്ളവര്‍: കൈതപ്രം

 


 

Advertisement