നിവിന്‍ പോളിയെ നായകനാക്കി കടലിന്റെ പശ്ചാത്തലത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. പുതിയ തീരങ്ങളില്‍ എന്ന് പേരിട്ട ചിത്രത്തില്‍ നമിത പ്രമോദാണ് നായികയാകുന്നത്.

കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഇന്നസെന്റ്, എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

Ads By Google

ബെന്നി.പി.നായരമ്പലമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് പതിവ് പോലെ ഇളയരാജ തന്നെയാണ്.

ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസും ബെന്നി.പി.നായരമ്പലവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി.