എഡിറ്റര്‍
എഡിറ്റര്‍
അപവാദ പ്രചരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു: സത്യന്‍ അന്തിക്കാട്
എഡിറ്റര്‍
Wednesday 8th January 2014 3:19pm

sathyan

തന്നെ കുറിച്ച് ഉയരുന്ന അപവാദങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് താത്പര്യമില്ല.

എങ്കിലും തന്റേതെന്ന പേരില്‍ ഓണ്‍ലൈന്‍മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് കള്ളപ്രചരണം നടത്തുന്നതില്‍ ഏറെ അമര്‍ഷമുണ്ട് ഇദ്ദേഹത്തിന്.

ഒരു സിനിമയുടെ വിജയത്തിന്റെ കാരണങ്ങള്‍ തെറ്റായരീതിയില്‍ പ്രചരിക്കുന്നത് വളരെ മോശമായ കാര്യമാണെന്ന് സത്യന്‍ പറയുന്നു.

ജിത്തു ജോസഫിന്റെ ദൃശ്യം സിനിമ കാണാനായി പോകുന്നവര്‍ക്ക് ടിക്കറ്റ് കിട്ടാത്തതുകൊണ്ടാണ് താന്‍ സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയ കഥ വിജയിക്കുന്നതെന്ന് സത്യന്‍ പറഞ്ഞതായായിരുന്നു അടുത്തിടെ വന്ന വാര്‍ത്തകള്‍.

മറ്റൊരു സിനിമയുടെ തിരക്ക് കാരണം തന്റെ സിനിമ വിജയിക്കുന്നുവെന്ന് ഏതെങ്കിലും സംവിധായകന്‍ പറയുമോയെന്ന് സത്യന്‍ അന്തിക്കാട് ചോദിക്കുന്നു.

ഇക്കാര്യം ഞാന്‍ മോഹന്‍ലാലിനോടും സംസാരിച്ചു. നിങ്ങളോടുള്ള സ്‌നേഹം കൊണ്ട് ആളുകള്‍ എന്നെ ദ്രോഹിക്കുന്ന അവസ്ഥ വരെ വന്നുവെന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

Advertisement