ന്യൂദല്‍ഹി: സത്യാഗൃഹം വില കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍. അണ്ണാ ഹസാരെയുടെ ടീം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ലക്ഷ്യം വെച്ചാണ് കപില്‍ സിബല്‍ ഈയൊരു പരാമര്‍ശം നടത്തിയത്. ഗാന്ധിജി അഴിമതിക്കെതിരെ സത്യാഗൃഹം നടത്തിയത് മൗലിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മ ഗാന്ധി മനുഷ്യത്വത്തിന്റെ പാതയായിരുന്നു പിന്തുടര്‍ന്നത് അദ്ദേഹം ഒരിക്കലും ആരെയും അപമാനിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് സത്യാഗൃഹികള്‍ അങ്ങനെയല്ല മോശമായ രീതിയിലാണ് പെരുമാറുന്നത് അവരുപയോഗിക്കുന്ന ഭാഷ പോലും തരംതാന്നതാണെന്നും കപില്‍ സിബല്‍ പറഞ്ഞു. അവര്‍ പറയുന്നതെന്താണെന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ തങ്ങള്‍ കള്ളന്‍മാരാകുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.