Categories

സത്യസായി ബാബയുടെ ആരോഗ്യനില അതീവ ഗുരുതരം: ഡോക്ടര്‍മാര്‍

satyasai-babaപുട്ടപര്‍ത്തി: ശ്രീ സത്യസായിബാബയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 28നാണ് അദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യസായി ബാബയുടെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് ആശുപത്രി അറിയിച്ചു.

‘ ഡോക്ടര്‍മാര്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്’- ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഉച്ചക്ക് ശേഷമാണ് ആരോഗ്യ നില കൂടുതല്‍ വഷളായത്.

അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് ലക്ഷക്കണക്കിന് ആരാധകര്‍.

3 Responses to “സത്യസായി ബാബയുടെ ആരോഗ്യനില അതീവ ഗുരുതരം: ഡോക്ടര്‍മാര്‍”

  1. sham Varkala

    babayude ദിവ്യത്വവും, അവതാര ശക്തിയും ഒക്കെ എവിടെ പോയി,, പല ദിവ്യത്ഭുതങ്ങളും കാണിച്ചതല്ലേ,, ആ ശക്തി കൊണ്ട് ഒന്ന് ആഞ്ഞു പിടിച്ചു ഈ ലോകത്ത് വീണ്ടും അത്ഭുതം കാണിക്കു… ദിവ്യത്വത്തിന്റെ പേരും പറഞ്ഞു കുറെ ആളുകള്‍ കാലു കഴുകി കുടിച്ചതല്ലേ,, ദൈവത്തിനു പറ്റിയ അമളി ….

  2. sham Varkala

    ജനങ്ങളെ മണ്ടന്മാരാക്കിയ ഒരു മനുഷ്യന്‍! മണ്ടന്മാരാകാന്‍ നിന്ന് കൊടുത്തു സേവ ചെയ്തു കൊടുത്ത കുറെ ജനങ്ങളും, സര്‍ക്കാരും… അത്ഭുതം എന്ന് ആര്‍ത്തു വിളിച്ച പാദ സേവകരുടെ കരച്ചില്‍ ഒപ്പുന്നില്ലേ പുട്ടപര്‍ത്തി ദൈവമേ?

  3. manas kunnil

    viddikalude daivam yaathrayaakunnu… ayyooo ini viddikalk vere daivathe anyeshikkendivarum… paavangal

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.