തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച സത്‌നാം സിങ്ങിനെ മര്‍ദിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്കൊപ്പം തങ്ങളും പങ്കാളികളായിരുന്നെന്ന് സഹ അന്തേവാസിള്‍ കൈംബ്രാഞ്ചിന് മൊഴി നല്‍കി.

Ads By Google

സത്‌നാം മരണപ്പെടുന് സമയത്ത് ഇയാളോടൊപ്പം ജയിലിലുണ്ടായിരുന്ന ബിജു, മഹേഷ്, ശരത് പ്രകാശ് എന്നിവരാണ് കൈംബ്രാഞ്ചിന് മൊഴിനല്‍കിയത്. ഇവരെ കൂടാതെ ദിലീപ് എന്ന തടവുകാരനും സത്‌നാമിനെ മര്‍ദിക്കുന്നതില്‍ പങ്കാളിയായിരുന്നെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൈംബ്രാഞ്ച് പറഞ്ഞു.

Subscribe Us:

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.  ബിജുവിനെ ജില്ലാ ജയിലില്‍ വെച്ചും മഹേഷ്, ശരത് പ്രകാശ് എന്നിവരെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ചുമാണ് കൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

സംഭവദിവസം സമീപത്തെ സെല്ലില്‍ കഴിഞ്ഞിരുന്ന തടവ് പുള്ളികളായിരുന്ന ലാലു ഷെഫീക്ക് എന്നിവരും സത്‌നാമിനെ മര്‍ദിക്കുന്നതായി കണ്ടിരുന്നെന്ന് സത്‌നാമിന് മൊഴി നല്‍കി.