എഡിറ്റര്‍
എഡിറ്റര്‍
സത്‌നാമിന്റെ മരണം: പ്രതികള്‍ക്ക് മാനസിക പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 24th August 2012 12:20pm

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍  ബിഹാര്‍ സ്വദേശി സത്‌നാം സിങ് കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളുടെ മാനസിക നിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കുഴപ്പമില്ല. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ നാല് അന്തേവാസികളെയാണ് പരിശോധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.

Ads By Google

നേരത്തെ കേസുമായി ബന്ധപ്പെട്ട് നാല് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. കൊല്ലം ജില്ലാ ആസ്പത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് നടപടിയുണ്ടായത്.

സംഭവത്തെക്കുറിച്ചന്വേഷിക്കാനായി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിയമിച്ച ആരോഗ്യവകുപ്പ് വിദഗ്ധസമിതി നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍മാര്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. രമണിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തിയത്.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലും കൊല്ലം ജില്ലാ ആസ്പത്രിയിലും ഈ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെങ്കിലും സത്‌നാമിനെ കൃത്യമായി ചികിത്സിക്കുന്നതില്‍ ഡോക്ടര്‍മാര്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Advertisement