കെയ്‌റോ : നശിച്ച 17 പിരമിഡുകളും, 1,000ത്തിലധികം ശവകുടീരങ്ങളും ഈജിപ്തില്‍ കണ്ടെത്തി. ഈജിപ്തില്‍ പുതുതായി നടത്തിയ സാറ്റലൈറ്റ് സര്‍വ്വേയിലാണ് ഇവ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് അലാബാമയിലെ ശാസ്ത്രജ്ഞര്‍മാരാണ് പഠനം നടത്തിയത്.

ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഉപയോഗിച്ച് ഏതാണ്ട് 3,000ത്തോളം പുരാതന താമസസ്ഥലങ്ങളും ശാസ്ത്രജ്ഞര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ പിരമിഡുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ രണ്ടിടത്ത് ആര്‍ക്കിയോളജിസ്റ്റുകള്‍ പര്യവേഷണം നടത്തി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭൗമോപരിതലത്തില്‍ നിന്നും 400മൈല്‍ മുകളിലില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ എടുത്തിരിക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘദൂര ദൃശ്യങ്ങള്‍ വ്യക്തമായി പതിപ്പിക്കുന്ന ശക്തമായ ക്യാമറയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഭൗമോപരിതലത്തിനടിയുള്ള പല സാധനങ്ങളും കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് ഇമേജിംങ് എന്നറിയിപ്പെടുന്ന ഈ ക്യാമറ സൗകര്യം ഉപയോഗിക്കാറുണ്ട്.

മണ്‍കട്ടകള്‍ കൊണ്ടാണ് പുരാതന ഈജിപ്തുകാര്‍ താമസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ചുറ്റുപാടുള്ള മണ്ണിനെ അപേക്ഷിച്ച് മണ്‍കട്ടകള്‍ക്ക് കട്ടി കൂടുമെന്നതിനാല്‍ പര്യവേഷകര്‍ക്ക് ഇത് എളുപ്പം തിരിച്ചറിയാനാകും.

ഇപ്പോള്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ക്കു പുറമേ ധാരാളം കെട്ടിടങ്ങള്‍ മണ്ണിനടിയിലുണ്ടാവാമെന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞരിലൊരാളായ ഡോ. പാര്‍കാക്ക് പറയുന്നത്. നൈല്‍ നദിക്കടിയില്‍ വരെ പിരമിഡുകളും ശവക്കല്ലറകളും ഉണ്ടാവിനിടയുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഭൗമോപരിതലത്തിനടുത്ത സ്ഥലങ്ങളിലുള്ള പിരമിഡുകളാണ്. നൈല്‍ നദിയാല്‍ മൂടപ്പെട്ട പ്രദേശങ്ങളില്‍ ആയിരക്കണക്കിന് പിരിമിഡുകലും മറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഈജിപ്ത്സ് ലോസ്റ്റ് സിറ്റീസ്’ എന്ന പേരില്‍ ഈ കണ്ടെത്തല്‍ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി മെയ് 30 ബി.ബി.സി വണ്ണില്‍ സംപ്രേഷണം ചെയ്യും. ദ