കോഴിക്കോട്: ഈവര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പ് ബുധനാഴ്ച്ച മുതല്‍ ആരംഭിക്കും. കേരളത്തിനു പുറമേ പോണ്ടിച്ചേരിയിലും ലക്ഷദ്വീപിലും നിന്നുള്ള ഹാജിമാരാണ് കരിപ്പൂര്‍ ഹജ്ജ്ഹൗസ് വഴി ഹജ്ജിനു പോകുന്നത്. ഹജ്ജ് തീര്‍ത്ഥാടകരെയും വഹിച്ചുള്ള ആദ്യ വിമാനം വ്യാഴാഴ്ച്ച കരിപ്പൂരില്‍ നിന്നും പുറപ്പെടും.

കേരളത്തില്‍ നിന്ന് 8462ും പോണ്ടിച്ചേരിയില്‍ നിന്ന് 82ും ലക്ഷദ്വീപില്‍ നിന്ന് 62ും ഹാജിമാരാണ് കരിപ്പൂര്‍ വഴി യാത്രതിരിക്കുക. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹാജിമാര്‍ക്ക് വിശ്രമിക്കുവാനും പ്രാര്‍ത്ഥനയ്ക്കുമുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ ഹാജിമാരുടെ മടകക്കയാത്ര ആരംഭിക്കും.