എഡിറ്റര്‍
എഡിറ്റര്‍
കുട്ടിപുലിയിലെ നായികയായി മലയാളി സുന്ദരി ലക്ഷ്മി മേനോന്‍
എഡിറ്റര്‍
Thursday 24th January 2013 12:13pm

സംവിധായകനും നിര്‍മ്മാതാവുമായ ശശി കുമാറിന്റെ കുട്ടിപുലിയില്‍ നായികയായി വേഷമിടുന്നത് മലയാളി സുന്ദരി ലക്ഷ്മിമേനോന്‍.  മുത്തയ്യയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ  പ്രാരംഭ നടപടികള്‍ ജനുവരി രണ്ടാം വാരം ആരംഭിച്ചു.

Ads By Google

മുരുകനന്ദം  വില്ലേജ്  തിയ്യേറ്റേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിബ്രാന്‍ ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത് ശ്രീവില്ലിപുത്തൂരിലാണ്.

മലയാളത്തില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ച  രഘുവിന്റെ സ്വന്തം റസിയ, ഐഡിയല്‍ കപ്പിള്‍  എന്നീ ചിത്രങ്ങള്‍  ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുക്കുന്ന കുട്ടിപ്പുലിയില്‍  ലക്ഷ്മി മേനോന് ഏറെ പ്രതീക്ഷയാണുള്ളത്.

തമിഴില്‍ തകര്‍പ്പന്‍ ഹിറ്റായ കുംകിയിലും, സുന്ദരപാണ്ട്യനിലും ലക്ഷ്മി തകര്‍ത്തഭിനയിച്ചിരുന്നു. സുന്ദരപാണ്ട്യനില്‍ ശശികുമാറിന്റെ നായികയായതും ലക്ഷ്മി തന്നെയായിരുന്നു.

Advertisement