എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല നാളെ സത്യപ്രതിജ്ഞ ചെയ്യും ; ശശികലയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം
എഡിറ്റര്‍
Monday 6th February 2017 5:54pm

sasikala
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലാ നടരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. മദ്രാസ് സര്‍വ്വകലാശാല സെന്ററി ഹാളില്‍ രാവിലെ ഒമ്പത് മണിയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കഴിഞ്ഞ ദിവസം ചേര്‍ന്ന അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗമാണ് ശശികലയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവും മുഖ്യമന്ത്രിയായും തെരഞ്ഞെടുത്തത്.

ജയലളിതയ്ക്ക് ശേഷം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്ന ശശികല തമിഴ്‌നാടിന്റെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. ജയലളിത അന്തരിച്ച് രണ്ട് മാസം തികയുന്ന ദിവസമാണ് ശശികല മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപനം വരുന്നത്.

ഡിസംബര്‍ 31 നായിരുന്നു ശശികല പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നേതൃത്വവും ഒരാള്‍ തന്നെ വഹിക്കുന്നതാണ് നല്ലതെന്ന വാദമാണ് ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിന് അണ്ണാ ഡി.എം.കെ പറയുന്ന ന്യായം.


Also Read:ആ വാര്‍ത്ത തെറ്റ് ; മോഹന്‍ലാലിന്റെ തേവരയിലെ വീട് വില്‍ക്കുന്നില്ല, വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം ഇതാണ്


നിലവില്‍ എം.എല്‍.എ അല്ലാത്തതിനാല്‍ ആറ് മാസത്തിനകം ശശികലയ്ക്ക് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. അതേസമയം, ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ ഒരാഴ്ച്ചയ്ക്കകം വിധി പ്രസ്താവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശശികല മുഖ്യമന്ത്രിയാകുന്നതിന് എതിരെ സോഷ്യല്‍ മീഡിയയിലടക്കം തമിഴ് ജനത പ്രതിഷേധവുമായി രംഗത്തെത്തി കൊണ്ടിരിക്കുകയാണ്.

Advertisement