എഡിറ്റര്‍
എഡിറ്റര്‍
കോടതിവിധി എതിരായാല്‍ പകരം മുഖ്യമന്ത്രിയെ കണ്ടുവെച്ച് ശശികല
എഡിറ്റര്‍
Friday 10th February 2017 12:43pm

sasikala
ചെന്നൈ: സുപ്രീം കോടതി വിധി എതിരായാല്‍ പകരക്കാരനെ കണ്ടുവെച്ച് ശശികല. മുഖ്യമന്ത്രിയാകാന്‍ കഴിയാതെ വന്നാല്‍ വിശ്വസ്തനും സ്വന്തക്കാരനുമായ ഇടപ്പള്ളി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് ശശികലയുടെ നീക്കമെന്ന് അണ്ണാഡി.എം.കെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സഹോദരനെ പകരക്കാരനാക്കാനായിരുന്നു ശശികലയുടെ തീരുമാനം. എന്നാല്‍ ജനരോഷം ഭയന്നാണ് ഇടപ്പള്ളി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ എവിടെയാണെന്ന് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് രാമസ്വാമി ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേലാണ് മദ്രാസ് ഹൈക്കോടതി എം.എല്‍.എ മാര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിനു കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ഒളിവില്‍ താമസിപ്പിച്ച എം.എല്‍എമാരെ ഹാജരാക്കണമെന്നാണ് വിധിയില്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


Dont Miss സദാചാര വിഴുപ്പുഭാണ്ഡം ചുമക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിയന്‍ ഈ ക്രൂരതയ്ക്ക് മറുപടി നല്‍കണം: ദുരാചാര ഗുണ്ടായിസത്തിന്റെ ഇരകള്‍ 


തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം തന്നെ നിര്‍ബന്ധിച്ച് രാജി വയ്പ്പിക്കുകയായിരുന്നെന്നും രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശികല തനിക്ക് എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

130 എം.എല്‍.എമാരെ മൂന്ന് ബസുകളിലായാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ചെന്നൈ കല്‍പാക്കം പൂവത്തൂര്‍ റോഡില്‍ മഹാബലിപുരത്തിനു സമീപമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് പിന്നീട് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഒളിവില്‍ താമസിച്ച എം.എല്‍.എമാരില്‍ ശശികലാ വിരുദ്ധ മനോഭാവം ശക്തമാണെന്നും വാര്‍ത്തകളുണ്ട്.

Advertisement