എഡിറ്റര്‍
എഡിറ്റര്‍
ശശികല പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങി
എഡിറ്റര്‍
Wednesday 15th February 2017 5:18pm

 


ബംഗളൂരു: കോടതി വിധിയെത്തുടര്‍ന്ന് എ.ഐ.എ.ഡി.ഏം.കെ നേതാവ് ശശികലയും ഇളവരശിയും പരപ്പന അഗ്രഹാരയിലെ ജയലിലില്‍ കീഴടങ്ങി. കീഴടങ്ങുന്ന വിവരം അറിഞ്ഞ് നിരവധിയാളുകളായിരുന്നു ജയില്‍ പരിസരത്തെത്തിയിരുന്നത്.

പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്ന ശശികലയെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നു തന്നെ ജയിലിലെത്തിക്കും. ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ശശികല പരപ്പനയിലെത്തിയത്. മൂന്നാം പ്രതി സുധാകരന്‍ നാളെയാണ് കോടതിയില്‍ കീഴടങ്ങുക.

നേരത്തെ ജയില്‍ വാസ സമയത്ത് ലഭിച്ചിരുന്ന ആനുകൂല്ല്യങ്ങള്‍ ഒന്നുമില്ലാതെയാകും ശശികലയുടെ ജയില്‍വാസം. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാനിരുന്ന ശശികല ഇതുവരെ പഞ്ചായത്ത് മെമ്പര്‍ പോലുമായിരുന്നില്ല എന്നതിനാല്‍ തന്നെ നേരത്തേ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയപ്പോള്‍ ജയലളിതയ്ക്കും മറ്റും ലഭിച്ച യാതൊരു ആനുകൂല്ല്യങ്ങളും ചിന്നമ്മയ്ക്ക് ജയിലില്‍ ലഭിക്കുകയില്ല. എ.ഐ.എ.ഡി.ഏം.കെ ജനറല്‍ സെക്രട്ടറിയാണെന്നതിനാല്‍ വി.ഐ.പി പരിഗണന ലഭിക്കുന്ന ശശികലയെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റാനുള്ള സാധ്യതകള്‍ ഉണ്ട്.

എ.ഐ.എ.ഡി.എം.കെ നേതാക്കളും ഭര്‍ത്താവ് നടരാജനും ശശികലയ്‌ക്കൊപ്പം ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

Advertisement