എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയാകാന്‍ ശശികലയില്ലെന്നു സൂചന:പകരം മുഖ്യമന്ത്രിയെ തീരുമാനിക്കും
എഡിറ്റര്‍
Saturday 11th February 2017 5:27pm

sasikalaa

 

ചെന്നൈ: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശ്രമത്തില്‍ നിന്നും ശശികല പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍. എം.എല്‍.എമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പകരം മുഖ്യമന്ത്രിയെ പാര്‍ട്ടി ഉടന്‍ തീരുമാനിച്ചേക്കും. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി പ്രതികൂലമാകുമോ എന്ന ഭയമാണ് ശശികലയെ തന്ത്രങ്ങള്‍ മാറ്റുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.


Also read  ‘എ.ഐ.എസ്.എഫിനെ അനുകൂലിച്ച് പോസ്റ്റിട്ടതിനാലാണ് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചത്’: എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്.എഫ്


ശശികലയുടെ വിശ്വസ്തരായ ഇ. പളനിസ്വാമിയും സെങ്കേട്ടയ്യനെയുമാണ്് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ കൂടുതല്‍ നേതാക്കള്‍ പനീര്‍ശെല്‍വത്തിന്റെ പക്ഷത്തേക്ക് മാറിയിട്ടുണ്ട്.

എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി വക്താവ് പൊന്നയ്യനും ശശികലയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പൊന്നയ്യന്‍ നേരത്തെ ശശികല ക്യാമ്പിന് പൂര്‍ണ്ണ പിന്തുണയേകിയ വ്യക്തിയാണ്. ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ തമിഴ്‌നാടിനെ നയിക്കുമെന്ന് നേരത്തെ പൊന്നയ്യന്‍ പറഞ്ഞിരുന്നു.

Advertisement