എഡിറ്റര്‍
എഡിറ്റര്‍
ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ സംഭവിച്ചതെന്ത് ? ശശികലയുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പ്രതിഷേധ നാമജപത്തിന്റെ വീഡിയോ പുറത്ത്
എഡിറ്റര്‍
Tuesday 9th May 2017 11:11am

ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറി പ്രസംഗിച്ചതിനെതിരെ നടപടിയെടുത്തെന്നാരോപിച്ച് ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി നേതാവ് പി.കെ ശശികലയുടെ നേതൃത്വത്തില്‍ നടത്തിയ നാമജപത്തിന്റെ വീഡിയോകള്‍ പുറത്ത്.


Dont Miss ശശി തരൂരിനെതിരായ അര്‍ണബിന്റെ ചാനലിലെ ബ്രേക്കിങ് ന്യൂസ് ബി.ജെ.പി ഐ.ടി സെല്‍ പ്ലാന്‍ ചെയ്തതോ? തെളിവുകള്‍ സംസാരിക്കുന്നു 


ശശികലയുടെ നേതൃത്വത്തില്‍ സ്‌റ്റേഷനില്‍ നടന്ന പ്രതിഷേധ നാമജപത്തെയാണ് ഹോസ്ദുര്‍ഗ് പ്രസംഗത്തിന്റെ പേരില്‍ പൊലീസ് ശശികലയെ അറസ്റ്റ് ചെയ്തതായി ജന്മഭൂമി വാര്‍ത്ത നല്‍കിയത്.

സി.ഐ നാളെ മാത്രമേ വരൂ എന്ന് സ്റ്റേഷനിലെ പൊലീസുകാരന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തിരക്കില്ലെന്നും ഞങ്ങള്‍ ഇവിടെയിരുന്ന് നാമം ചൊല്ലാമെന്നും ശശികല പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

‘സാറ് ഞങ്ങളോട് സ്‌റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. ഞങ്ങള്‍ എന്തിനും തയ്യാറായാണ് വന്നത്. നിങ്ങള്‍ വേണമെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാം. ഞങ്ങള്‍ ഇവിടെയിരുന്ന് നാമംജപിക്കും’- ശശികല പറയുന്നു.


Dont Miss കെ.പി ശശികലയെ ഗുരുവായൂരില്‍ വെച്ച് അറസ്റ്റ് ചെയ്തതായി ജന്മഭൂമി ഓണ്‍ലൈന്‍; നിമിഷങ്ങള്‍ക്കകം വാര്‍ത്ത പിന്‍വലിച്ച് ജന്മഭൂമി 


ഏത് നടപടി വേണമെങ്കിലും ഞങ്ങള്‍ക്കെതിരെ എടുക്കാമെന്നും കൂട്ടത്തിലുള്ളവര്‍ പറയുന്നുണ്ട്. ഇതിന് ശേഷം ശശികലയുടെ കൂടെ വന്നവര്‍ നാമംജപിക്കുകയായിരുന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിനെതിരെയായിരുന്നു ശശികലയുടെ പ്രസംഗം. ക്ഷേത്രത്തിന് മുന്നിലെ ഭൂമിയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മൈക്ക് വെച്ച് പ്രസംഗിക്കുന്നതിനെതിരെ ഭക്തര്‍ തന്നെ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് മൈക്ക് വെച്ച് പ്രതിഷേധം നടത്തുന്നതിന് അനുമതി നല്‍കിയിരുന്നില്ല. അത് അംഗീകരിക്കാതെ മൈക്ക് ഉപയോഗിച്ചതിനെ തുടര്‍ന്ന് ദേവസ്വം അധികൃതര്‍ വീണ്ടും പൊലീസില്‍ പരാതി നല്‍കി.

 

തുടര്‍ന്ന് സമരം നടത്തുന്നവരോട് സ്്‌റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശശികലയും സംഘവും സ്റ്റേഷന് മുന്നില്‍ എത്തുകയും പ്രതിഷേധപരമായി നാമംജപിക്കുകയും ചെയ്തത്.

എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയ നാമജപത്തിനെതിരെ ഭക്തര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉന്നയിച്ച് സി.ഐ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ മറ്റു മാര്‍ഗമില്ലാതായ ശശികലയും കൂട്ടരും സ്‌റ്റേഷനില്‍ നിന്ന് സ്ഥലംവിടുകയായിരുന്നു.
ഇതിന് പിന്നാലെ ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതായി ജന്‍മഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്ടെ ഹോസ്ദുര്‍ഗില്‍ 2016 ഒക്ടോബറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഗുരുവായൂരില്‍ നാമജപ ഘോഷയാത്രയ്ക്കിടെയാണ് അറസ്റ്റ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം ജന്മഭൂമി അത് പിന്‍വലിച്ചു.

Advertisement