എഡിറ്റര്‍
എഡിറ്റര്‍
ശശികലയ്‌ക്കെതിരെ സമരാഹ്വാനം ; ഒ.പി.എസ് അനുകൂലികള്‍ മറീന ബീച്ചില്‍ പ്രതിഷേധ യോഗം ചേരും
എഡിറ്റര്‍
Saturday 11th February 2017 9:17am

ops
ചെന്നൈ: തമിഴ്‌നാട്ടില്‍ ശശികലയ്‌ക്കെതിരെ സമരത്തിന് ആഹ്വാനം. പനീര്‍ശെല്‍വത്തെ അനുകൂലിക്കുന്നവര്‍ ചെന്നൈ മറീന ബീച്ചിലെ അണ്ണാ സമാധിയ്ക്ക് സമീപം പ്രതിഷേധ യോഗം ചേരും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പനീര്‍ശെല്‍വമോ ശശികലയോ എന്ന് തീരുമാനമാകാത്ത സാഹചര്യത്തില്‍ ശശികലയ്‌ക്കെതിരെ ഒ.പി.എസ് അനുകൂലികളെ മറീന ബീച്ചില്‍ അണിച്ചേര്‍ക്കാനാണ് ശ്രമിക്കുന്നത്. ജയലളിതയുടെ മുന്‍ സെക്രട്ടറിയായ വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് പ്രതിഷേധ യോഗം ചേരുന്നത്.

പ്രതിഷേധത്തില്‍ പങ്കെടുക്കാനായി യുവാക്കളോടും മറ്റും മറീന ബീച്ചിലെത്താന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisement