എഡിറ്റര്‍
എഡിറ്റര്‍
താന്‍ ആരെയും പൂട്ടിയിട്ടിട്ടില്ല: ശശികല; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി കാത്തിരുന്നു കാണാം
എഡിറ്റര്‍
Sunday 12th February 2017 8:08pm

sasikalaa


ഗവര്‍ണര്‍ തീരുമാനംവൈകിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു.  അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി കാത്തിരുന്നു കാണാമെന്നും ശശികല പറഞ്ഞു.


ചെന്നൈ:  താന്‍ ആരെയും പൂട്ടിയിട്ടിട്ടില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല. തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുപ്പെടുന്നത്.എം.എല്‍.എമാര്‍ ഒറ്റെക്കട്ടാണെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അതാരാണെന്ന് അറിയുമെന്നും ശശികല പറഞ്ഞു.

ഗവര്‍ണര്‍ തീരുമാനംവൈകിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു.  അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി കാത്തിരുന്നു കാണാമെന്നും ശശികല പറഞ്ഞു.

കൂവത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല. ഇവിടെ റിസോര്‍ട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭീഷണികളെ ഭയക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ എം.ജി.ആര്‍ മരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചവരാണെന്നും രാഷ്്ട്രീയത്തിലിറങ്ങുന്ന സ്ത്രീകളെ ഇല്ലാതാക്കാന്‍ ചിലര്‍  ശ്രമിക്കുന്നതായും ശശികല വൈകീട്ട് പറഞ്ഞിരുന്നു.


Read more: കുപ്പുദേവരാജും അജിതയും കീഴടങ്ങാന്‍ തയ്യാറായിരുന്നു; മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാര്‍ കത്തയച്ചതായി രമേശ് ചെന്നിത്തല


തങ്ങളെ പുറത്തുവിടണമെന്ന് ശശികല ക്യാംപിലെ ഇരുപതോളം എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശശികല കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയത്. അതേ സമയം പനീര്‍ശെല്‍വവും ഇവിടേക്ക് എത്തുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍  പനീര്‍ശെല്‍വം എത്തിയാല്‍ തടയുമെന്ന് ശശികലയെ പിന്തുണക്കുന്നവര്‍ പറഞ്ഞിട്ടുണ്ട്.

സ്ഥലത്ത് ചെറിയ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. റിസോര്‍ട്ടിന് മുന്നില്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്.


Also read: മന്ത്രിമാരുടെ വിദേശയാത്രാ വിവരങ്ങള്‍ ഹാജരാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


 

Advertisement