എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയില്‍ മന്നാര്‍ഗുഡി സംഘത്തെ ശക്തിപ്പെടുത്തി ശശികല; ജയലളിത പുറത്താക്കിയ ടി.ടി.വി ദിനകരനെ ഉള്‍പ്പെടെ തിരിച്ചെടുത്തു
എഡിറ്റര്‍
Wednesday 15th February 2017 12:17pm

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കീഴടങ്ങുന്നതിന് മുന്‍പേ പാര്‍ട്ടിയില്‍ മന്നാര്‍ഗുഡി സംഘത്തെ ശക്തിപ്പെടുത്തി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയലളിത പുറത്താക്കിയ ടി.ടി.വി ദിനകരനെ ശശികല പാര്‍ട്ടിയില്‍ തിരിച്ചെടുത്താണ് ശശികലയുടെ പുതിയ നടപടി. മുന്‍ എം.പിയും ബന്ധുവുമായ ദിനകരന് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ശശികല നല്‍കിയിട്ടുണ്ട്.

ദിനകരനൊപ്പം തന്നെ ഡോ. വെങ്കിടേഷനെയുമാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. ശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് ദിനകരന്‍. മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. തേനി കേന്ദ്രീകരിച്ച് തെക്കന്‍ തമിഴ്‌നാട് ഭരിക്കുന്നതും ഇവരാണ്.

നേരത്തെ, ജയലളിതയ്‌ക്കൊപ്പം തോഴിയായ ശശികല എത്തിയതോടെയാണ് അവരുടെ ബന്ധുക്കളും ആദ്യമായി പോയസ് ഗാര്‍ഡനിലേക്കെത്തുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ പരാതികള്‍ ശക്തമായതോടെ ജയലളിത ഇവരെയെല്ലാം പോയസ് ഗാര്‍ഡനിലെ വസതിയില്‍നിന്നു പുറത്താക്കുകയായിരുന്നു.


Dont Miss ആമിയില്‍ മഞ്ജുവാര്യരെ നായികയാക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടോ? പ്രതികരണവുമായി കമല്‍ 


എന്നാല്‍ പിന്നീട് ജയയ്‌ക്കൊപ്പം ശശികല വീണ്ടുമെത്തിയതോടെ ബന്ധുക്കള്‍ പാര്‍ട്ടിയില്‍ വീണ്ടും പിടിമുറുക്കി. ചിലര്‍ എംപിമാരും എം.എല്‍.എമാരുമായി.

തുടര്‍ന്ന് 2011 ഡിസംബറില്‍ ശശികലയെയും കൂട്ടാളികളെയും പാര്‍ട്ടിയില്‍നിന്നും പോയസ് ഗാര്‍ഡനില്‍നിന്നും ജയ വീണ്ടും പുറത്താക്കി. മുഖ്യമന്ത്രി ചമഞ്ഞു പാര്‍ട്ടിക്കുള്ളിലും സര്‍ക്കാര്‍ തലത്തിലും ഇടപെട്ടതായിരുന്നു പുറത്താക്കലിന്റെ കാരണം. ജയലളിതയുടെ മരണം വരെ പാര്‍ട്ടിയിലേക്കോ പോയസ് ഗാര്‍ഡനിലേക്കോ തിരികെയെത്താന്‍ ശശികലയുടെ ബന്ധുക്കള്‍ക്ക് സാധിച്ചിരുന്നില്ല.

ഇതിനിടെ തന്റെ ഭര്‍ത്താവ് നടരാജനെവരെ വേണ്ടെന്നുവച്ചുകൊണ്ട് ജയയ്ക്കരികിലേക്ക് ശശികല മടങ്ങിയെത്തുകയും ചെയ്തു.

ഇതിനിടെ അണ്ണാ ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി എടപ്പാടി പളനിസാമി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തന്നെ മുഖ്യമന്ത്രിയാക്കണമെന്നും തനിക്ക് 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും പളനിസാമി ഗവര്‍ണറെ അറിയിച്ചു.

Advertisement