എഡിറ്റര്‍
എഡിറ്റര്‍
മധുസൂദനനെ പുറത്താക്കി ശശികല
എഡിറ്റര്‍
Friday 10th February 2017 2:36pm

sasikalachinnamma
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി തുടരവേ കരുനീക്കം ശക്തമാക്കി ശശികല വിഭാഗം.

പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനെ പ്രാഥമികാംഗ്വത്വത്തില്‍ നിന്ന് പുറത്താക്കിയാണ് ശശികല നിലപാട് കടുപ്പിച്ചത്.


Dont Miss ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു


ഇന്നലെ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയാണ് മധുസൂദനനെ പുറത്താക്കിയതായി അറിയിച്ചത്.

പനീര്‍ശെല്‍വത്തിന്റെ വസതിയിലെത്തിയായിരുന്നു മധുസൂദനന്‍ കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ചത്.

അണ്ണാ ഡി.എം.കെയുടെ ജനറല്‍സെക്രട്ടറിയായി ശശികല പദവിയേല്‍ക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടവരില്‍ ഒരാളായിരുന്നു മധുസൂദനന്‍. എന്നാല്‍ മധുസൂദനന്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത് ശശികലയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു.

അതേസമയം എം.എല്‍.എമാരെ ശശികല തടവില്‍ വെച്ചിരിക്കുകയാണെന്ന ആരോപണം ഉന്നയിച്ച് പനീര്‍ശെല്‍വം ശശികലയെ പ്രതിരോധനത്തിലാക്കാനും ശ്രമിക്കുമ്പോഴും പനീര്‍ശെല്‍വത്തിനെതിരെ കടുത്ത ആരോപണവുമായി ശശികല അനുകൂലികളും രംഗത്തെത്തുന്നുണ്ട്.

Advertisement