ചെന്നൈ: അനധികൃത കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരുവിലെ ജയില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയ്ക്ക് പരോള്‍. 30 ദിവത്തേക്കാണ് പരോള്‍. ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും. കര്‍ണാടക സര്‍ക്കാരാണ് ശശികലയ്ക്ക് പരോള്‍ അനുവദിച്ചത്.

Subscribe Us:

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രിം കോടതി ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

ശശികലയുമായി തെറ്റി പാര്‍ട്ടിയുമായി പിണങ്ങിയ മുന്‍ മുഖ്യമന്ത്രി പന്നീര്‍ ശെല്‍വം പക്ഷത്തോട് മുഖ്യമന്ത്രി ഇടപ്പാളി കെ പളനിസ്വാമി ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഈ സാഹചര്യത്തില്‍ ശശികല തമിഴ്നാട്ടിലേക്ക് മടങ്ങിയെത്തുന്നത് തമിഴ് രാഷ്ട്രീയം ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.


Dont Miss ആറാംതമ്പുരാന്റെ ഡബ്ബിങ് കഴിഞ്ഞതും ഒന്നും പറയാതെ മോഹന്‍ലാല്‍ ഇറങ്ങിപ്പോയി; ഷാജിക്കൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം


തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടികെ ദിനകരനും കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ദിനകരന്‍ ഇന്ന് ശശികലയെ സന്ദര്‍ശിക്കാനിരിക്കേയാണ് ശശികലയുടെ പരോള്‍.

അതിനിടെ, സെക്രട്ടേറിയറ്റില്‍ തമിഴ്നാട് മന്ത്രിമാരുടെ അടിയന്തര യോഗവും ചേരുന്നുണ്ട്. ദിനകരന്റെ വരവോടെയാണ് യോഗം നിശ്ചയിച്ചതെങ്കിലും ശശികലയുടെ വരവ് എതിര്‍പക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.

ജയലളിതയുടെ മരണത്തോടെ തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ ശശികല ഒരുങ്ങുന്നതിനിടെയാണ് കേസില്‍ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവ് ഫെബ്രുവരി 14ന് സുപ്രീം കോടതി റദ്ദാക്കിയത്.

ഇതോടെ അനന്തരവന്‍ ദിനകരനെ മുഖ്യമന്ത്രിയാക്കാനായി ആര്‍ നഗറില്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേടു കണ്ട് വോട്ടെടുപ്പ് മാറ്റിവച്ചു. ഇതിനിടെയാണ് ദിനകരന്‍ അറസ്റ്റിലാകുന്നത്.